ADVERTISEMENT

വളാഞ്ചേരി ∙ നഗരസഭയിലെ രണ്ടാം വാർഡിൽ ഒരാൾക്ക് നിപ്പ വൈറസ് സ്ഥിരീകരിച്ചതിനെ തുടർന്ന് ചില വാർഡുകൾ കണ്ടെയ്ൻമെന്റ് സോണുകളായി പ്രഖ്യാപിച്ച സാഹചര്യത്തിൽ നഗരസഭാധ്യക്ഷൻ അഷ്റഫ് അമ്പലത്തിങ്ങലിന്റെ അധ്യക്ഷതയിൽ പ്രത്യേക യോഗം ചേർന്ന് പ്രവർത്തനങ്ങൾ വിലയിരുത്തി. 

കണ്ടെയ്ൻമെന്റ് സോണുകളിൽ പൊതുജനങ്ങൾ കൂട്ടം കൂടാൻ പാടില്ലെന്നും വ്യാപാരസ്ഥാപനങ്ങൾ രാവിലെ 8 മുതൽ വൈകിട്ട് 6 വരെ മാത്രമേ പ്രവർത്തിക്കാൻ പാടുള്ളൂ എന്നും നിർദേശിച്ചു. പനി, ഛർദി രോഗലക്ഷണമുള്ളവർ സ്വയം ചികിത്സ ഒഴിവാക്കി പിഎച്ച്സിയിൽ ചികിത്സ തേടണം. കണ്ടെയ്ൻമെന്റ് സോണുകളിൽ ഉൾപ്പെടാത്ത സ്ഥലങ്ങളിലും സാമൂഹിക അകലം പാലിച്ച് മാസ്ക് ധരിക്കാൻ ശ്രദ്ധിക്കണമെന്നും  യോഗം    ആവശ്യപ്പെട്ടു. 

നഗരസഭാ ഉപാധ്യക്ഷ റംല മുഹമ്മദ്, സ്ഥിരസമിതി അധ്യക്ഷൻ മുജീബ് വാലാസി, സെക്രട്ടറി എച്ച്.സീന, കൗൺസിലർമാരായ ഇ.പി.അച്യുതൻ, ശിഹാബ് പാറക്കൽ, വീരാൻകുട്ടി പറശ്ശേരി, പിഎച്ച്സി മെഡിക്കൽ ഓഫിസർ ഡോ. പി.ഫാത്തിമ, എച്ച്ഐ ജോൺസൺ പി.ജോർജ്, നഗരസഭ എച്ച്ഐ കെ.പി.സലീം തുടങ്ങിയവർ പങ്കെടുത്തു.

English Summary:

Nipah virus outbreak in Valanchery, Kerala has prompted the declaration of containment zones in several wards. Authorities convened an emergency meeting to address the situation and implement preventive measures.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com