ADVERTISEMENT

എടക്കര ∙ ഇരുൾക്കുന്ന് വനമേഖലയിൽ കണ്ടത് കടുവയാണെന്നു സ്ഥിരീകരിക്കാനായിട്ടില്ലെന്നു വനപാലകർ. ഈ വനമേഖലയിൽ അടുത്തൊന്നും കടുവയുടെ സാന്നിധ്യം ഉണ്ടായിട്ടില്ലെന്നാണ് വനപാലകർ പറയുന്നത്. കാട്ടിൽ തേൻ ശേഖരിക്കാൻ പോയ ആദിവാസിയാണ് കടുവയെ കണ്ടതായി വെളിപ്പെടുത്തിയത്. എന്നാലിത് പുലി വർഗത്തിൽപ്പെട്ട ഏതെങ്കിലും ജീവിയാകുമെന്നാണ് വനപാലകരുടെ വിലയിരുത്തൽ. പ്രദേശത്ത് കണ്ടെത്തിയ കാൽപാടുകൾ കടുവയുടെതാണെന്ന് സ്ഥിരീകരിക്കാൻ കഴിഞ്ഞിട്ടില്ല. കടുവയെ കണ്ടുവെന്ന സംശയം ഉയർന്ന സാഹചര്യത്തിൽ വനപാലകർ നിരീക്ഷണം ഏർപ്പെടുത്തിയിട്ടുണ്ട്.

English Summary:

tiger sighting remains unconfirmed. Forest officials are investigating reports from an Adivasi honey collector, with current evidence suggesting a possible panther sighting.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com