ആറുവരിപ്പാത: അക്ഷരം തെറ്റിയാൽ വഴിയും തെറ്റും; സ്ഥലനാമ ബോർഡുകളിൽ നിറയെ അക്ഷരത്തെറ്റുകൾ

Mail This Article
×
കോട്ടയ്ക്കൽ∙ ആറുവരിപ്പാതയുടെ ഇരുവശങ്ങളിലെയും സർവീസ് റോഡിനു സമീപം സ്ഥാപിച്ച സ്ഥലനാമ ബോർഡുകളിൽ നിറയെ അക്ഷരത്തെറ്റുകൾ. മലയാളത്തിലും ഹിന്ദിയിലും ഇംഗ്ലിഷിലുമാണു പേരുകൾ എഴുതിയിട്ടുള്ളത്. രണ്ടത്താണി പൂവൻചിനയ്ക്കു സമീപം സ്ഥാപിച്ച ബോർഡിൽ ‘പൂവൽച്ചിന’ എന്നാണ് എഴുതിയിട്ടുള്ളത്. പൂവൻചിന എന്ന സ്ഥലം അന്വേഷിച്ചെത്തുന്നവർക്ക് ഇതു ആശയക്കുഴപ്പമുണ്ടാക്കും.
ആറുവരിപ്പാതയുടെ കുറുകെ സ്ഥാപിച്ച ബോർഡിലും പൂവൽച്ചിന എന്നാണ് എഴുതിയിട്ടുള്ളത്. കാടാമ്പുഴയിലേക്കുള്ള വഴിയിൽ വെട്ടിച്ചിറയിൽ സ്ഥാപിച്ച ബോർഡിൽ കാടാമ്പുഴ എന്നതു ഹിന്ദിയിൽ എഴുതിയതിലും അക്ഷരത്തെറ്റുണ്ട്. എന്നാൽ ഇംഗ്ലിഷിലെ സ്ഥലപ്പേരുകൾക്ക് തെറ്റുകളില്ല.
English Summary:
Misspellings on six-lane highway signs cause confusion. Incorrect place names in Malayalam and Hindi are leading to navigation issues for residents and visitors.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.