ADVERTISEMENT

മുംബൈ ∙ ദാവൂദ് സംഘാംഗമായിരുന്ന ഇക്ബാൽ മിർച്ചിയുടെ ഭാര്യയ്ക്കും മക്കൾക്കും സാമ്പത്തിക കുറ്റകൃത്യക്കേസിൽ ജാമ്യമില്ലാ വകുപ്പു പ്രകാരം വാറന്റ് അയയ്ക്കണമെന്ന അപേക്ഷയുമായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) കോടതിയെ സമീപിച്ചു. സമൻസിന് ഇവർ പ്രതികരിക്കാതെ വന്നതോടെയാണ് വിദേശത്തുള്ള ഹാജിറ മേമൻ, മക്കളായ ആസിഫ്, ജുനൈദ് എന്നിവർക്കെതിരെ ജാമ്യമില്ലാ വാറന്റിനുള്ള ഇഡി നീക്കം.

കള്ളപ്പണം ഉപയോഗിച്ചും നിയമവിരുദ്ധ പ്രവർത്തനങ്ങളിലൂടെ ലഭിച്ച തുക ഉപയോഗിച്ചും ഇക്ബാൽ മിർച്ചിയും കുടുംബാംഗങ്ങളും ഇന്ത്യയിൽ വലിയ തോതിൽ വസ്തുക്കൾ വാങ്ങിയതായാണു ഇഡിയുടെ കണ്ടെത്തൽ. അവ പിന്നീട് പുനർനിർമാണത്തിനായി വിൽപന നടത്തിയതായും ഇഡി പറയുന്നു.ദാവൂദ് ഇബ്രാഹിമിന്റെ സംഘത്തിൽ അംഗമായിരുന്ന ഇക്ബാൽ മിർച്ചി 2013ൽ ലണ്ടനിൽ വച്ച് മരണമടഞ്ഞിരുന്നു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com