ADVERTISEMENT

മുംബൈ ∙ ആളുകളോട് വീടുകളിൽ തന്നെ തുടരാൻ ആവർത്തിച്ച് ആവശ്യപ്പെട്ട് സർക്കാർ. ജില്ലാ അതിർത്തികളും സംസ്ഥാന അതിർത്തികളും അടച്ച് എല്ലാ കരുതലും സർക്കാർ സ്വീകരിച്ചിട്ടുണ്ടെങ്കിലും വീടുകൾക്കും പരിസരത്തുമുള്ള റോഡുകളിലാണ് ജനം കറങ്ങിനടക്കുന്നത്.കഴിഞ്ഞ ദിവസം മുതൽ അനാവശ്യമായി പുറത്തിറങ്ങുന്നവരെ പൊലീസ് തല്ലിയോടിച്ച് തുടങ്ങിയതോടെ തിരക്കു ചെറിയ തോതിൽ കുറഞ്ഞെങ്കിലും ഇന്നലെ വീണ്ടും പലയിടങ്ങളിലും ആളുകളിറങ്ങി.

ഇൗ സ്ഥിതി തുടർന്നാൽ കൂടുതൽ കർശന നടപടിയുണ്ടാകുമെന്ന് പൊലീസ് മുന്നറിയിപ്പു നൽകി.അവശ്യസാധനങ്ങൾ വാങ്ങാൻ കടകൾക്കു മുന്നിൽ തടിച്ചുകൂടുന്ന ആളുകൾ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്തത് ആശങ്ക സൃഷ്ടിക്കുന്നതായി ആരോഗ്യവകുപ്പ് പറയുന്നു. ഒന്നോ, രണ്ടോ മീറ്റർ അകലം പാലിച്ച് ക്യൂ നിന്നാൽ തന്നെ വലിയ കാര്യമാണെന്ന് ഇവർ ചൂണ്ടിക്കാട്ടുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com