ADVERTISEMENT

മുംബൈ ∙ അവശ്യസാധനങ്ങൾ വിൽക്കുന്ന കടകൾക്കും മെഡിക്കൽ ഷോപ്പുകൾക്കും 24 മണിക്കൂറും പ്രവർത്തിക്കാൻ മുഖ്യമന്ത്രി ഉദ്ധവ് താക്കറെ അനുമതി നൽകി. എല്ലാ കടയുടമകളും ജനങ്ങളും സാമൂഹിക അകലം ഉറപ്പാക്കണമെന്ന വ്യവസ്ഥയോടെയാണിത്. ഇന്നലെ ചേർന്ന ഉന്നതതല യോഗത്തിലാണു തീരുമാനം. അവശ്യസാധനങ്ങളുടെ ലഭ്യതയെക്കുറിച്ച് ആരും ആശങ്കപ്പെടേണ്ടെന്നും ഒരു വിധത്തിലുള്ള കുറവും ഉണ്ടാകില്ലെന്നും മുഖ്യമന്ത്രി ആവർത്തിച്ചു.അതേസമയം, സർക്കാർ നിർദേശിച്ചിരിക്കുന്ന വ്യവസ്ഥകൾ നിർബന്ധമായി പാലിക്കണമെന്നും അല്ലാത്തപക്ഷം കടുത്ത നടപടികൾ സ്വീകരിക്കുമെന്നു മുന്നറിയിപ്പും നൽകി. 

സംസ്ഥാനത്തെ എല്ലാ മേഖലകളിലെയും അവശ്യസാധനങ്ങളുടെ  ഭൂരിഭാഗം കടകൾക്കു മുന്നിലും ഒരു മീറ്ററിലധികം ദൂരം വിട്ട് കളം വരച്ച് തിരക്കു കുറയ്ക്കാനുള്ള ക്രമീകരണം ഏർപ്പെടുത്തിയിട്ടുണ്ട്. വലിയ ഹൗസിങ് സൊസൈറ്റികളിൽ ആവശ്യവസ്തുക്കൾക്ക് ‘ഹോം ‍െ‍ഡലിവെറി’ സൗകര്യം ഒരുക്കാൻ ആലോചിക്കുകയാണെന്ന് സർക്കാർ അറിയിച്ചു. അതിനിടെ, ലോക്ഡൗൺ വ്യവസ്ഥകൾ ലംഘിച്ചതിനു സംസ്ഥാനത്ത് മൂവായിരം കേസുകൾ റജിസ്റ്റർ ചെയ്തതായി സർക്കാർ വൃത്തങ്ങൾ അറിയിച്ചു. 

നാഗ്പുരിലാണ് ഏറ്റവും കൂടുതൽ കേസുകൾ – 417. അഹമ്മദ്നഗറിൽ 379ഉം പുണെയിൽ 334ഉം കേസുകളാണ് റജിസ്റ്റർ ചെയ്തത്. മുംബൈയിൽ 188 കേസുകളും. എല്ലാ ഇടക്കാല ഉത്തരവുകളും ഏപ്രിൽ 30 വരെ നിലനിൽക്കുമെന്ന് ബോംബെ ഹൈക്കോടതി വ്യക്തമാക്കി.  സംസ്ഥാന സർക്കാരിന്റെ കോവിഡ് പ്രതിരോധ-ചികിൽസാ പ്രവർത്തനങ്ങൾക്ക് മുംബൈ ക്രിക്കറ്റ് അസോസിയേഷൻ 50 ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ഫണ്ടിലേക്ക് കൈമാറി.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com