ADVERTISEMENT

മുംബൈ ∙ മഹാരാഷ്ട്രയിൽ കോവിഡ് സ്ഥിരീകരിച്ചതിൽ 50 ശതമാനത്തിലേറെപ്പേർ 50 വയസ്സിൽ താഴെയുള്ളവർ. രോഗബാധിതരായ ആദ്യത്തെ 122 പേരിൽ നടത്തിയ പഠനത്തിലെ വിവരമാണിത്.  122ൽ 66 ശതമാനത്തോളം പേർ വിവിധ രാജ്യങ്ങളിൽ നിന്നു മഹാരാഷ്ട്രയിലെത്തിവരാണ്. മഹാരാഷ്ട്രയിലെ രോഗവാഹകരായ അവരിൽ നിന്നു കോവിഡ് ബാധിച്ചവരാണ് ശേഷിച്ച 30 ശതമാനത്തോളം പേർ.

എങ്ങനെയാണ് കോവിഡ് ബാധിച്ചതെന്നതു സംബന്ധിച്ച് ചുരുക്കം ചില രോഗികളുമായി ബന്ധപ്പെട്ട റിപ്പോർട്ട് വരാനുമുണ്ട്. വിദേശത്തു നിന്ന് എത്തിയ ശേഷം രോഗം സ്ഥിരീകരിച്ചവരിൽ പലരും അവിടെ ജോലി ചെയ്യുന്നവരോ, യാത്ര പോയവരോ ആയ ആരോഗ്യമുള്ളവരാണ്. അതാണ് രോഗികളിൽ 50 ശതമാനത്തിലേറെപ്പേർ  50 വയസ്സിൽ താഴെയുള്ളവരാകാൻ കാരണമെന്നാണ് കണ്ടെത്തൽ. മഹാരാഷ്ട്രയിലെ മുതിർന്ന പൗരൻമാരായ രോഗികളിലും വിദേശയാത്ര കഴിഞ്ഞു തിരിച്ചെത്തിയവരുണ്ട്.

വിദേശങ്ങളിൽ നിന്ന് എത്തിയ ശേഷം രോഗം റിപ്പോർട്ട് ചെയ്യപ്പെട്ടവരിൽ  ഏറെയും ദുബായ് യാത്രികരാണ്. യുഎസ്, യുകെ, സൗദി അറേബ്യ എന്നിവിടങ്ങളിൽ നിന്നു വന്നവരാണ് ശേഷിക്കുന്ന വിദേശയാത്രികരിൽ അധികവും. ദുബായിൽ നിന്നു വിനോദയാത്ര കഴിഞ്ഞെത്തിയ 40 അംഗ സംഘത്തിൽ നിന്നാണ് മഹാരാഷ്ട്രയിലെ രോഗത്തിന്റെ തുടക്കം. അതിൽ 15 പേർക്ക് രോഗം സ്ഥിരീകരിച്ചിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com