ADVERTISEMENT
മുംബൈ ∙ കോവിഡ് ബാധിച്ച് മഹാരാഷ്ട്രയിൽ വനിതാ പൊലീസ് മരിച്ചു. താനെയിൽ ശ്രീനഗറിൽ നിന്നുള്ള പ്രതിഭ ഗാവ്‍ലി (45) ആണു മരിച്ചത്. സംസ്ഥാനത്ത് കോവിഡിനെത്തുടർന്നു മരണമടയുന്ന ആദ്യത്തെ വനിതാ പൊലീസാണിവർ. ഇതോടെ, മഹാരാഷ്ട്രയിൽ രോഗം ബാധിച്ചു മരിച്ച പൊലീകാരുടെ എണ്ണം 16 ആയി. ഇതിൽ 12 പേരും മുംബൈയിൽ നിന്നുള്ളവരാണ്. വൃക്കരോഗത്തെത്തുടർന്ന് 2 മാസമായി മെഡിക്കൽ അവധിയിലായിരിക്കെയാണ് പ്രതിഭ ഗാവ്‍ലിക്ക് കോവിഡ് ബാധിച്ചത്. ഡയാലിസിസിനു വിധേയമായി വരികയായിരുന്നു. എങ്ങനെയാണ് രോഗം ബാധിച്ചതെന്നു സ്ഥിരീകരിച്ചിട്ടില്ല.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com