ADVERTISEMENT

മുംബൈ ∙ കോവിഡിനെതിരെ രാപകൽ പോരാടുന്നവരുടെ കരങ്ങളിലേക്കു സാഹോദര്യത്തിന്റെ രാഖിയണിയിക്കാൻ മുംബൈ ഒരുങ്ങുന്നു. രക്ഷാബന്ധൻ നാളിൽ ‘കോവിഡ് യോദ്ധാക്കളെ’ രാഖി അണിയിക്കാൻ ഒരു കൂട്ടം സന്നദ്ധപ്രവർത്തകരാണു പദ്ധതിയൊരുക്കുന്നത്. ജനങ്ങളിൽ നിന്നു സ്വീകരിക്കുന്ന രാഖി കോവിഡിനെതിരെ പോരാടുന്ന പൊലീസുകാർ, നഴ്‌സുമാർ, ഡോക്ടർമാർ, മുനിസിപ്പൽ ജീവനക്കാർ എന്നിവരെയാണ് രക്ഷാബന്ധൻ നാളായ ഓഗസ്റ്റ് 3 ന് അണിയിച്ച് ആദരിക്കുക. രാഖി സമ്മാനിക്കാനായി ആദ്യം www.rakshakbandhan.com ൽ പേർ റജിസ്റ്റർ ചെയ്യുക. ഇതിലെ ഫോമിൽ പേര്, ഇ–മെയിൽ വിലാസം, ഫോൺ നമ്പർ, ആർക്കാണ് രാഖി സമ്മാനിക്കേണ്ടത് എന്നിവ രേഖപ്പെടുത്തണം.

10 ൽ കുറയാത്ത എത്ര രാഖി വേണമെങ്കിലും സമ്മാനിക്കാം. ആ വിവരം വെബ്‌സൈറ്റിൽ അറിയിക്കുക. നിങ്ങളുടെ രാഖികൾ ഡ്രോപ് ബോക്‌സിൽ നിക്ഷേപിച്ചു ഹൗസിങ് സൊസൈറ്റിയുടെ സെക്യൂരിറ്റി ക്യാബിനിലോ ലോബിയിലോ വയ്ക്കാം. ഈ മാസം 29നും 31നും ഇടയ്ക്ക് പ്രതിനിധികൾ എത്തി വീട്ടുപടിക്കൽ എത്തി രാഖികൾ ശേഖരിച്ചുകൊണ്ടു പോകും. ഇവ നിങ്ങളുടെ പേരിൽ ബിഎംസി തലവൻ, പൊലീസ് കമ്മിഷണർ, ഡോക്ടേഴ്‌സ് അസോസിയേഷൻ എന്നിവരെ ഏൽപിക്കും. അവർ കോവിഡ് യോദ്ധാക്കൾക്കു രാഖി കൈമാറും വിധമാണു ക്രമീകരണം.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com