ADVERTISEMENT

മുംബൈ ∙  മാളുകൾ, ഷോപ്പിങ് കോംപ്ലക്‌സുകൾ എന്നിവ മുംബൈ, നവിമുംബൈ നഗരങ്ങളിൽ അടുത്ത ബുധനാഴ്ച  വീണ്ടും തുറക്കുമ്പോഴും മലയാളികൾ തിങ്ങിപ്പാർക്കുന്ന താനെ, കല്യാൺ-ഡോംബിവ്‌ലി, മീരാ-ഭായിന്ദർ തുടങ്ങിയ കോർപറേഷനുകൾക്ക് ഈ ഭാഗ്യമില്ല. നീണ്ട 4 മാസങ്ങൾക്കു ശേഷമാണ് മാളുകളും ഷോപ്പിങ് കോംപ്ലക്‌സുകളും തുറക്കുന്നത്.  കോവിഡ്-19 വ്യാപനം കുതിച്ചുയരുന്നതാണ് ഈ മേഖലകളിൽ ലോക്ഡൗൺ തുടരാൻ കോർപറേഷൻ അധികാരികളെ പ്രേരിപ്പിക്കുന്നത്.

കല്യാൺ-ഡോംബിവ്‌ലി മുനിസിപ്പൽ കോർപറേഷനിൽ (കെഡിഎംസി) വെള്ളിയാഴ്ച വരെ 19,967 പേരാണ് പോസിറ്റീവായത്.  357 പേർ മരിക്കുകയും ചെയ്തു. കെഡിഎംസി, താനെ നഗരങ്ങളിൽ ജൂലൈ 15നാണ് പോസിറ്റീവ് 15,000 കടന്നത്. അതേസമയം, താനെയിലെ ഹോട്സ്പോട്ടുകൾ രണ്ടാഴ്ചയ്ക്കുള്ളിൽ 27 ൽ നിന്നു 40 ആയി ഉയർന്നിട്ടുണ്ട്. താനെ നഗരത്തിൽ ഇതുവരെ 19027 പേർക്കു രോഗം ബാധിക്കുകയും  618 പേർ മരിക്കുകയും ചെയ്തു. താനെയിൽ  കെഡിഎംസിയെക്കാൾ മരണസംഖ്യ കൂടുതലാണ്. നവിമുംബൈയിൽ മാളുകളും മറ്റും തുറക്കാൻ അനുവദിച്ചെങ്കിലും, കണ്ടെയ്‌ൻമെന്റ് മേഖലകളിൽ ഈ മാസം 31 വരെ ലോക്ഡൗൺ നിലനിൽക്കും. 46 കണ്ടെയ്ൻമെന്റ് സോണുകളാണ് നവിമുംബൈയിൽ ഉള്ളത്.

നവിമുംബൈയിൽ വെള്ളിയാഴ്ച വരെ 15,385 പേർക്കു രോഗം ബാധിക്കുകയും 418 പേർ മരിക്കുകയും ഉണ്ടായി. പാൽഘർ ജില്ലയിലും ഹോട്‌സ്‌പോട്ടുകളിൽ നിയന്ത്രണം ഈ മാസം അവസാനം വരെ തുടരാനാണ് തീരുമാനം. മീരാ-ഭായിന്ദർ മേഖലയിൽ ഇതിനകം   8314 പേർക്കു രോഗംബാധിച്ചു.  274 പേരാണ് മരിച്ചത്. മാളുകളും മറ്റും തുറക്കുന്നില്ലെങ്കിലും കടകൾക്കും ഓഫിസുകൾക്കും  പ്രവർത്തിക്കാൻ 2 മണിക്കൂർ കൂടി നീട്ടി നൽകി. 5 മണിക്കു പകരം ഇനി 7 വരെ പ്രവർത്തിക്കാം.ഭിവണ്ടി മുനിസിപ്പൽ കോർപറേഷനിലും  നിയന്ത്രണങ്ങൾ തുടരുമെന്നു മുനിസിപ്പൽ കമ്മിഷണർ പങ്കജ് ആശിയ വെളിപ്പെടുത്തി. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com