ADVERTISEMENT
മുംബൈ ∙ നഗര വീഥികളിലെ സിഗ്നൽ ലൈറ്റുകളിലെ ട്രാഫിക് അടയാളങ്ങളിൽ ഇനി സ്ത്രീരൂപങ്ങളും. ഇതുവരെ പുരുഷന്മാരുടെ ചിത്രമാണ് ഉപയോഗിച്ചിരുന്നത്. സ്ത്രീ-പുരുഷ സമത്വ സന്ദേശമാണ് പുതിയ നീക്കത്തിലൂടെ ലക്ഷ്യമാക്കുന്നതെന്നു  ബിഎംസി അധികൃതർ പറഞ്ഞു. രാജ്യത്ത് ഇതാദ്യമായാണ് ഇത്തരമൊരു മാറ്റം വരുത്തുന്നത്. വീർ സവർക്കർ റോഡിലെ  13 ജം‌ക്‌ഷനുകളിലാണ് ആദ്യം മാറ്റം വരുത്തുന്നത്.  പ്രശസ്തമായ സിദ്ധിവിനായക് ക്ഷേത്രം സ്ഥിതി ചെയ്യുന്ന പ്രഭാദേവി മുതൽ മാഹിം പൊലീസ് സ്റ്റേഷൻ വരെയുള്ള  120 സിഗ്നലുകളിലും  ഇങ്ങനെ മാറ്റം വരുത്തും. ലളിതമായ ആശയത്തിലൂടെയാണ് ബിഎംസി സ്ത്രീ-പുരുഷ സമത്വ സന്ദേശം പകരുന്നതെന്നു ശിവസേന നേതാവും പരിസ്ഥിതി മന്ത്രിയുമായ ആദിത്യ താക്കറെ ട്വീറ്റ് ചെയ്തു.ഇത് ദാദറിൽ തുടങ്ങാനുള്ള തീരുമാനത്തെയും ആദിത്യ പ്രശംസിച്ചു. വിദേശ രാജ്യങ്ങളിൽ സിഗ്നൽ  ലൈറ്റുകളിൽ സ്ത്രീകളുടെയും പുരുഷന്മാരുടെ ചിത്രങ്ങൾ പതിവാണെന്നും ബിഎംസി ചൂണ്ടിക്കാട്ടി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com