ADVERTISEMENT

മുംബൈ∙  ജനങ്ങളുടെ സഹകരണമില്ലാതെ കോവിഡ് നിയന്ത്രണം സാധ്യമല്ലെന്നും സഹകരിച്ചില്ലെങ്കിൽ വീണ്ടും ലോക്ഡൗൺ ഏർപ്പെടുത്തേണ്ടി വരുമെന്നും മുഖ്യമന്ത്രി ഉദ്ധവ് താക്കറെ. മഹാരാഷ്ട്രയിൽ ഘട്ടം ഘട്ടമായി ലോക്ഡൗൺ ഇളവുകൾ പ്രഖ്യാപിച്ചു വരികയാണ്. ഈ ഘട്ടത്തിൽ ജനങ്ങൾ കൃത്യമായ മാർഗരേഖകൾ പാലിച്ചാൽ മാത്രമേ കോവിഡിനെ വരുതിയിലാക്കാൻ കഴിയൂ.

ലോക്കൽ ട്രെയിനുകൾ വർധിപ്പിക്കാൻ സർക്കാർ റെയിൽവേക്കു നിർദേശം നൽകിക്കഴിഞ്ഞു. ആരാധനാലയങ്ങളും തുറക്കാൻ ആലോചിക്കുന്നുണ്ട്.  കൂടുതലായി ഇളവുകൾ നൽകുമ്പോൾ, കൂടുതൽ ഉത്തരവാദിത്തത്തോടെ ജനങ്ങൾ രോഗനിയന്ത്രണം ഏറ്റെടുക്കണം.  രോഗ വ്യാപനം വർധിച്ചാൽ ലോക്ഡൗൺ വീണ്ടും ഏർപ്പെടുത്താൻ നിർബന്ധിതമാകുമെന്നും മുഖ്യമന്ത്രി മുന്നറിയിപ്പു നൽകി.രോഗവ്യാപനം തടയാൻ ആരോഗ്യപ്രവർത്തകരും സർക്കാരും പരമാവധി പരിശ്രമിക്കുകയാണ്.

പക്ഷേ, ജനങ്ങൾ അശ്രദ്ധരാകുന്നു. അമേരിക്കയിലെ വിവിധ സംസ്ഥാനങ്ങൾ,  യൂറോപ്പ്, ഇസ്രയേൽ തുടങ്ങിയ രാജ്യങ്ങൾ ലോക്ഡൗൺ വീണ്ടും ഏർപ്പെടുത്തി. മഹാരാഷ്ട്രയിൽ ഇത്തരം അവസ്ഥ വരാതിരിക്കാൻ ജനങ്ങൾ ഉണർന്നു പ്രവർത്തിക്കാനും മുഖ്യമന്ത്രി ഓർമിപ്പിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com