ADVERTISEMENT

മുംബൈ∙ അവശ്യസേവന മേഖലയിൽ പ്രവർത്തിക്കുന്നവരുടെ യാത്രാദുരിതം പരിഹരിക്കാൻ പശ്ചിമ റെയിൽവേ ഇന്നു മുതൽ 194 ലോക്കൽ സർവീസുകൾ കൂടി തുടങ്ങുന്നു. ഇതോടെ ആകെ സർവീസുകളുടെ എണ്ണം 700 ആകും. രാവിലെയും വൈകിട്ടുമുള്ള തിരക്ക് കൂടി പരിഗണിച്ചാണ് ക്രമീകരണം. പുതിയ സർവീസുകളിൽ 100 എണ്ണം രാവിലെയും വൈകിട്ടുമാണ് ഓടുക.പശ്ചിമ റെയിൽവേയുടെ എസി ലോക്കൽ സർവീസും ഇന്നു പുനരാരംഭിക്കും.

10 എസി ലോക്കൽ സർവീസുകളിൽ എട്ടെണ്ണം ചർച്ച്‌ഗേറ്റിനും വിരാറിനും ഇടയിലും ഓരോ സർവീസ് വീതം മഹാലക്ഷ്മിയിൽ നിന്ന് ബോറിവ്‌ലിയിലേക്കും ബോറിവ്‌ലിയിൽ നിന്ന് ചർച്ച്‌ഗേറ്റിലേക്കും ഉണ്ടാകും.മാർച്ച് അവസാനം ലോക്ഡൗൺ പ്രഖ്യാപനത്തെ തുടർന്ന് നിർത്തിവച്ച ലോക്കൽ ട്രെയിൻ സർവീസുകൾ ജൂൺ പതിനഞ്ചിനാണു അവശ്യസേവന വിഭാഗക്കാർക്കു മാത്രമായി പുനരാരംഭിച്ചത്. അഭിഭാഷകരും വിദ്യാർഥികളും ഡബ്ബാവാലകളും അടക്കം കൂടുതൽ പേർക്ക് യാത്രാനുമതി നൽകിയതോടെ തിരക്കു വർധിച്ചിരുന്നു. ലോക്ഡൗണിനു മുൻപ് പശ്ചിമ റെയിൽവേ പ്രതിദിനം 1,367 ലോക്കൽ ട്രെയിൻ സർവീസുകൾ നടത്തിയിരുന്നു. ‌

വർധിപ്പിച്ച സർവീസുകൾ റൂട്ട് ക്രമത്തിൽ

ആകെ: 194 സർവീസുകൾ

ചർച്ച്‌ഗേറ്റ്-വിരാർ: 51

ബോറിവ്‌ലി-ചർച്ച്‌ഗേറ്റ്: 96

ഭായിന്ദർ-വിരാർ: 9

നാലസൊപാര-ചർച്ച്‌ഗേറ്റ്: 12

ചർച്ച്‌ഗേറ്റ്-ഭായിന്ദർ: 8

വസായ് റോഡ്-ചർച്ച്‌ഗേറ്റ്: 2

ബാന്ദ്ര-ബോറിവ്‌ലി: 8

ചർച്ച്‌ഗേറ്റ്-ബാന്ദ്ര: 8

പാസ് നൽകാൻ നീക്കം

യാത്രക്കാരുടെ തിരക്കു കുറയ്ക്കാൻ നിശ്ചിത സമയങ്ങളിൽ മാത്രം സഞ്ചരിക്കാൻ അനുവദിക്കുന്ന പാസുകൾ നൽകുന്നതും പരിഗണനയിലുണ്ട്. ഓഫിസുകളും മറ്റു സ്ഥാപനങ്ങളും ഇതിന് അനുസരിച്ച് പ്രവൃത്തി സമയം ക്രമീകരിക്കേണ്ടി വരു

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com