ADVERTISEMENT

മുംബൈ∙ മാസ്‌ക് ധരിക്കാത്തത്തിന്  നടപടികർശനമാക്കിയ ശേഷം ഒരാഴ്ചയ്ക്കിടെ ബിഎംസി പിഴയായി ഈടാക്കിയത് 43 ലക്ഷം രൂപ. കാൽ ലക്ഷത്തോളം പേരെ ഇതിനകം പിടികൂടി. പിഴ 400 രൂപയായി വർധിപ്പിക്കുന്നതും പരിഗണനയിലുണ്ട്. നിലവിൽ 200 രൂപയാണ് പിഴ.  ലോക്ഡൗൺ തുടക്കത്തിൽ മാസ്‌ക് ധരിക്കാത്തവർക്ക് എതിരെ കർശന നടപടിക്ക് തുനിയാതിരുന്ന ബിഎംസി കോവിഡിന്റെ സമൂഹ വ്യാപനം വർധിച്ച സാഹചര്യത്തിലാണ് നടപടികൾ കർശനമാക്കിയത്.

പ്രതിദിനം 20,000 പേരെ പിടികൂടി പിഴ ഈടാക്കാനാണ് ജീവനക്കാരോട് ആവശ്യപ്പെട്ടിരിക്കുന്നത്. ഖരമാലിന്യ സംസ്‌കരണ വിഭാഗത്തിലെ ഉദ്യോഗസ്ഥർക്കാണ് ഈ ദൗത്യം. മാസ്‌ക് ധരിക്കാതെ പൊതുസ്ഥലങ്ങളിൽ കറങ്ങിനടക്കുന്നത് നിരുത്സാഹപ്പെടുത്തുകയാണു ലക്ഷ്യം എന്ന് ബിഎംസി കമ്മിഷണർ ഇഖ്ബാൽ സിങ് ഛാഹൽ വ്യക്തമാക്കി. ഏപ്രിൽ മുതൽ ഇതുവരെ 57,205 പേരെയാണ് പിടികൂടിയത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com