ADVERTISEMENT

മുംബൈ ∙ 7 മാസത്തെ ഇടവേളയ്ക്കു ശേഷം മുംബൈ മോണോ റെയിൽ വീണ്ടും ട്രാക്കിൽ. മെട്രോ സർവീസും ഇന്നു പുനരാരംഭിക്കും. ഒപ്പം മധ്യ റെയിൽവേയിൽ 225 ലോക്കൽ ട്രെയിൻ സർവീസുകൾ കൂടി ഇന്ന് ആരംഭിക്കും. ഇതോടെ, മധ്യ റെയിൽവേയിലും പശ്ചിമ റെയിൽവേയിലും പ്രതിദിന ലോക്കൽ ട്രെയിൻ സർവീസുകൾ 700 വീതമാകും.

മുംബൈയിലെ ലോക്കൽ ട്രെയിനുകളിൽ എല്ലാ സ്ത്രീകൾക്കും സർക്കാർ നൽകിയ യാത്രാനുമതി ഈയാഴ്ച പ്രാബല്യത്തിൽ വന്നേക്കും. ഇതിനുള്ള ക്രമീകരണങ്ങൾ മധ്യ റെയിൽവേയും പശ്ചിമ റെയിൽവേയും ആരംഭിച്ചു. നഗരത്തെ സാധാരണനിലയിലേക്ക് എത്തിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് പൊതുഗതാഗത സംവിധാനം മെച്ചപ്പെടുത്തുന്നത്. 

മെട്രോ:

∙ പ്രതിദിനം 200 സർവീസുകൾ. (കോവിഡിനു മുൻപ് പ്രതിദിനം 400 സർവീസ് ഉണ്ടായിരുന്നു)

∙ ഓരോ ട്രെയിനിലും പരമാവധി 300 യാത്രക്കാരെ അനുവദിക്കും.

∙ സർവീസ് രാവിലെ 8.30 മുതൽ രാത്രി 8.30 വരെ

∙ സ്റ്റേഷനുകളിൽ എല്ലാ ഗേറ്റുകളും തുറക്കില്ല

∙ യാത്രക്കാർ ആരോഗ്യസേതു ആപ് ഡൗൺലോഡ് ചെയ്തിരിക്കണം

∙ മാസ്ക്, സാനിറ്റൈസർ നിർബന്ധം. സ്റ്റേഷനുകളിൽ സാനിറ്റൈസർ ഉണ്ടാകും.

∙ യാത്രക്കാരെ തെർമൽ സ്ക്രീനിങ്ങിനു ശേഷമായിരിക്കും സ്റ്റേഷനിൽ പ്രവേശിപ്പിക്കുക.

മോണോ റെയിൽ:

∙ തിരക്കേറിയ ഓഫിസ് സമയങ്ങളിൽ മാത്രമാണ് മോണോ റെയിൽ സർവീസ്.

∙ ആകെ 30 സർവീസുകൾ മാത്രം

∙ രാവിലെ 9.09 മുതൽ 11.15 വരെയും വൈകിട്ട് 4.09 മുതൽ രാത്രി 9 വരെയും സർവീസ്.

∙ രാവിലെ 14 സർവീസുകളും വൈകിട്ട് 16 സർവീസുകളും.

∙ യാത്രക്കാർ മാസ്ക് ധരിക്കണം, സാനിറ്റൈസർ കരുതണം.

∙ സ്റ്റേഷനുകളിലെ എല്ലാ ഗേറ്റുകളും തുറക്കില്ല.

∙ അധികം ലഗേജ് കയ്യിൽ കരുതരുത്.

∙ ടിക്കറ്റിന് ക്യുആർ കോഡ് അധിഷ്ഠിത സംവിധാനം.

ലോക്കൽ ട്രെയിൻ: 1406 സർവീസുകൾ

∙ മധ്യ റെയിൽവേയിലെ മെയിൻ ലൈൻ, ഹാർബർ ലൈൻ, ട്രാൻസ് ഹാർ‍ബർ ലൈൻ എന്നിവയിലായി ലോക്കൽ ട്രെയിൻ സർവീസുകൾ 706 ആയി. ഇതിൽ ഹാർബർ ലൈനിലുള്ളത് 187 സർവീസുകൾ.

∙ പശ്ചിമ റെയിൽവേ പാതയിൽ പ്രതിദിനം 700 ലോക്കൽ ട്രെയിൻ സർവീസുകൾ

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com