ADVERTISEMENT

മുംബൈ ∙ ലോക്ഡൗൺ കാലത്തെ ഓൺലൈൻ ഇടപാടുകളുടെ വർധന മുതലെടുത്ത് സൈബർ തട്ടിപ്പുകാരും സജീവം. നവരാത്രിപോലുള്ള ആഘോഷക്കാലത്ത് വൻ ഡിസ്കൗണ്ട് ഓഫറുകൾ കൂടിയായതോടെ ഓൺലൈൻ ഷോപ്പിങ് വർധിച്ചിട്ടുണ്ട്. അതിനാൽ, തട്ടിപ്പുകാരുടെ സാന്നിധ്യം വർധിക്കാൻ ഇടയുണ്ടെന്നും ജാഗ്രത പാലിക്കണമെന്നും സൈബർ പൊലീസ് അറിയിച്ചു.സിം കാർഡ് ക്ലോൺ ചെയ്ത് മുംബൈയിൽ ബിസിനസുകാരന്റെ 2 കോടി രൂപയാണ്  ഈ മാസം ആദ്യം സൈബർ കുറ്റവാളികൾ തട്ടിയെടുത്തത്. ഓൺലൈൻ പണമിടപാടുകൾ നടത്താതിരുന്നവർ പോലും ലോക്ഡൗണിനെ തുടർന്ന് അതിലേയ്ക്കു തിരിയാൻ കാരണമായി.  പലരുടെയും പരിചയക്കുറവും വെല്ലുവിളിയാണ്.

സെർച്ച് എൻജിനുകളിൽ സെലിബ്രിറ്റികളെയും താരങ്ങളെയും മാത്രമല്ല, പ്രമുഖ കായികതാരങ്ങളെ തിരയുന്നതും സൂക്ഷിക്കണം. പ്രശസ്തരുടെ അഭിമുഖങ്ങൾ, സിനിമാ ദൃശ്യങ്ങൾ, സ്വകാര്യ നിമിഷങ്ങൾ എന്നിവയെല്ലാം സൈബർ തട്ടിപ്പിലേക്കുള്ള വഴിയായി മാറിയേക്കാം. പൊതുവിവരങ്ങൾക്കപ്പുറമുള്ള വിഷയങ്ങൾ തിരയുന്നവരുടെ രഹസ്യവിവരങ്ങളാണു സോഫ്റ്റ് വെയർ ഉപയോഗിച്ച് പിടിച്ചെടുക്കുന്നത്. ലോക്ഡൗണും വീട്ടിലിരുന്നുള്ള ജോലിയുടെ മടുപ്പും  മൂലം  ഓൺലൈൻ ഇടപാടുകളും സെർച്ചുകളും അതനുസരിച്ച് തട്ടിപ്പും വർധിച്ചിട്ടുണ്ടെന്നും സൈബർ പൊലീസ് അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com