ADVERTISEMENT

മുംബൈ ∙ കാത്തിരിപ്പിനൊടുവിൽ കോവിഡ് വാക്സിനേഷന് ഇന്നു തുടക്കം. മുംബൈയിൽ 9 കേന്ദ്രങ്ങളിലാണ് വാക്സീൻ വിതരണമുള്ളത്. കല്യാൺ-ഡോംബിവ്‍ലി മേഖലയിൽ 4 കേന്ദ്രങ്ങളും നവിമുംബൈ കോർപറേഷനിൽ 5 കേന്ദ്രങ്ങളുമാണുള്ളത്.

രണ്ടു സംഭരണ കേന്ദ്രങ്ങൾ
കാഞ്ജൂർമാർഗ്, എഫ് സൗത്ത് വാർഡ് എന്നിവിടങ്ങളിലാണ് മുംബൈ നഗരത്തിൽ കോവിഡ് വാക്സീൻ സൂക്ഷിച്ചിരിക്കുന്ന കേന്ദ്രങ്ങൾ.

72 വാക്സിനേഷൻ ബൂത്തുകൾ
മുംബൈയിൽ 4 മെഡിക്കൽ കോളജുകൾ അടക്കം 8 ആശുപത്രികളിലും ബാന്ദ്ര-കുർള കോംപ്ലക്സിലെ ജംബോ കോവിഡ് ചികിൽസാ കേന്ദ്രത്തിലുമാണ് വാക്സിനേഷൻ. ഇൗ കേന്ദ്രങ്ങളിലായി 72 വാക്സിനേഷൻ ബൂത്തുകളാണുള്ളത്. ഒരു ബൂത്തിൽ വാക്സിനേഷന് പരിശീലനം ലഭിച്ച 5 ആരോഗ്യപ്രവർത്തകരാണുണ്ടാവുക.

ഒരു ദിവസം 15,000 പേർ
പ്രതിദിനം 15,000 പേരുടെ വാക്സിനേഷനാണ് മുംബൈ നഗരത്തിലെ കേന്ദ്രങ്ങളിൽ സൗകര്യമുള്ളത്. ഇതുവരെ 12 ലക്ഷത്തിലധികം ആരോഗ്യപ്രവർത്തകരാണു റജിസ്റ്റർ ചെയ്തിരിക്കുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com