രാമ ക്ഷേത്രത്തിന് സംഭാവന നൽകൂ: ആരാധകരോട് അക്ഷയ് കുമാർ

Akshay-Kumar
SHARE

മുംബൈ∙ അയോധ്യയിലെ രാമ ക്ഷേത്ര നിർമാണത്തിനു സംഭാവന നൽകി ചരിത്ര നിർമാണത്തിൽ പങ്കാളിയാകാൻ ബോളിവുഡ് നടൻ അക്ഷയ് കുമാർ ട്വിറ്ററിൽ ആരാധകരോട്  അഭ്യർഥിച്ചു. രാമ ക്ഷേത്ര നിർമാണത്തിന് താൻ സംഭാവന നൽകി.  രാമക്ഷേത്രത്തിന്റെ നിർമാണം ആരംഭിച്ചുവെന്നതു സന്തോഷകരമായ കാര്യമാണ്. ഇനി നമ്മൾ ചെയ്യേണ്ടത് ഇതിലേക്കു സംഭാവന ചെയ്യുകയെന്നതാണ്. – നടൻ ട്വിറ്ററിൽ കുറിച്ചു.

അവരവർക്ക് താങ്ങാവുന്ന തുക സംഭാവന നൽകി ഈ മഹത്തായ കർമത്തിൽ പങ്കാളിയാകുക. ഭാവി തലമുറയ്ക്കു ശ്രീരാമന്റെ ജീവിത പാതയും സന്ദേശവും പ്രചോദനമാകാൻ ഈ മഹാക്ഷേത്രം നിമിത്തമാകുമെന്നും നടൻ ചൂണ്ടിക്കാട്ടി. തന്റെ അടുത്ത ഫിലിം 'രാംസേതു' വാണെന്നു നടൻ കഴിഞ്ഞ ദീപാവലിക്ക് പ്രഖ്യാപിച്ചിരുന്നു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN mumbai
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA