മുംബൈ∙ നക്ഷത്ര ഹോട്ടലുകൾ കേന്ദ്രീകരിച്ച് നടത്തിയ റെയ്ഡിൽ സെക്സ് റാക്കറ്റിൽ അകപ്പെട്ട 8 മോഡലുകളെ രക്ഷപ്പെടുത്തി. നടത്തിപ്പുകാരായ 3 പേരെ പൊലീസ് അറസ്റ്റ് ചെയ്തു.
മുൻകൂർ വിവരം ലഭിച്ചതിനെ തുടർന്ന്, പശ്ചിമ മുംബൈയിലെ ജൂഹു ബീച്ചിനടത്തു പ്രവർത്തിക്കുന്ന ഹോട്ടൽ പൊലീസിന്റെ ക്രൈം ഇന്റലിജൻസ് യൂണിറ്റ് ചൊവ്വാഴ്ചയാണ് റെയ്ഡ് ചെയ്തത്. മോഡലുകളെ റാക്കറ്റിലേക്കു നിർബന്ധിച്ചു കൊണ്ടു വന്നവരെയാണ് അറസ്റ്റ് ചെയ്തതെന്നു പൊലീസ് വെളിപ്പെടുത്തി.