ബിഎംസി ഫയർ ഓഡിറ്റ്; പകുതി ആശുപത്രികളിലും അഗ്നിസുരക്ഷാ സംവിധാനമില്ല

mumbai news
SHARE

മുംബൈ∙ നഗരത്തിലെ ഏതാണ്ട്  50% ആശുപത്രികളിലും  അഗ്നിസുരക്ഷാ സംവിധാനങ്ങൾ തൃപ്തികരമല്ലെന്ന്  ബിഎംസിയുടെ ഫയർ ഓഡിറ്റ് റിപ്പോർട്ട്. 1,324 ആശുപത്രികളിൽ ബിഎംസി സർവേ നടത്തിയതിൽ  663 ആശുപത്രികൾ നിർദിഷ്ട അഗ്നിസുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചിട്ടില്ലെന്നു കണ്ടെത്തി. ഇതിൽ 38 സർക്കാർ ആശുപത്രികളും ഉൾപ്പെടുന്നു. ആശുപത്രികൾക്ക് ബിഎംസി നോട്ടിസ് അയച്ചിട്ടുണ്ട്.

അഗ്‌നിശമന ഉപകരണങ്ങളുടെ അഭാവം, ഉണ്ടെങ്കിൽ തന്നെ അവ ഉപയോഗ സജ്ജമാക്കാതിരിക്കുക എന്നിവയാണ് പ്രധാന വീഴ്ചകൾ. ചില ആശുപത്രികളിൽ ഫയർ അലാമും പുക കണ്ടെത്തൽ സംവിധാനവും പ്രവർത്തനക്ഷമമായിരുന്നില്ല. മുറികളും വാർഡുകളും പുകയും ചൂടും കടക്കാത്ത വിധം വേർതിരിക്കുന്ന  സംവിധാനവും കണ്ടില്ല. കഴിഞ്ഞ ജനുവരിയിൽ ഭണ്ഡാര ജില്ലാ ജനറൽ ആശുപത്രിയിലുണ്ടായ അഗ്നിബാധയിൽ 10 നവജാത ശിശുക്കൾ മരിച്ചതിനെത്തുടർന്നാണ് സംസ്ഥാനത്തൊട്ടാകെയുള്ള ആശുപത്രികളിൽ അഗ്നിസുരക്ഷാ ഓഡിറ്റ് നടത്താൻ സംസ്ഥാന സർക്കാർ നിർദേശിച്ചത്.

ഭണ്ഡാര ജില്ലാ ജനറൽ ആശുപത്രിയിൽ 2018 മുതൽ അഗ്‌നിസുരക്ഷാ ഉപകരണങ്ങൾ ഇല്ലെന്ന് വിവരാവകാശ നിയമപ്രകാരമുള്ള അന്വേഷണത്തിൽ വെളിപ്പെട്ടിരുന്നു. ആശുപത്രി അധികൃതർ നിർദേശം സമർപ്പിച്ചിട്ടും പൊതുജനാരോഗ്യവകുപ്പും പൊതുമരാമത്ത് വകുപ്പു തമ്മിലുള്ള തർക്കം മൂലം യഥാസമയം ക്ലിയറൻസ് ലഭിക്കാത്തതാണ് കാരണം.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN mumbai
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA