ADVERTISEMENT

മുംബൈ∙ ലഹരി മരുന്ന് കേസിൽ കുരുങ്ങി ഖത്തറിൽ 10 വർഷം തടവിന് ശിക്ഷിക്കപ്പെട്ടിരുന്ന മുംബൈ സ്വദേശികളായ ദമ്പതികൾ ഷരീഖ് ഖുറേഷി, ഒനിബ എന്നിവർ മകൾക്കൊപ്പം ഇന്നലെ   തിരിച്ചെത്തി. അടുത്ത ബന്ധു ഇവരുടെ അറിവില്ലാതെ  ബാഗിൽ ലഹരിമരുന്ന് വച്ചതായിരുന്നുവെന്നു തെളിഞ്ഞതിനെ തുടർന്നാണ് ഖത്തറിലെ പരമോന്നത കോടതി കുറ്റവിമുക്തരാക്കിയത്. 

ഇന്നലെ പുലർച്ചെ 2.30ന് ആണ് ദമ്പതികൾ മുംബൈ വിമാനത്താവളത്തിൽ എത്തിയതെന്ന് നർകോട്ടിക്സ്‌ കൺട്രോൾ ബ്യൂറോ (എൻസിബി) ഉദ്യോഗസ്ഥർ പറഞ്ഞു2019 ജൂലൈയിൽ ഖത്തർ സന്ദർശിക്കാനെത്തിയ ദമ്പതികളുടെ ബാഗിൽ നിന്ന് 4.1 കിലോ ഹഷീഷ് കണ്ടെടുത്തതിനെ തുടർന്ന് ഹമദ്   രാജ്യാന്തര വിമാനത്താവളത്തിൽ വച്ചായിരുന്നു അറസ്റ്റ്. 

  ഷരീഖിന്റെ ബന്ധു  തബസ്സും ഖുറേഷിയാണ് ലഹരിമരുന്ന് കടത്താൻ ഇവരെ ഉപയോഗിച്ചതെന്ന് പിന്നീടാണ്‌ വ്യക്തമായത്. യാത്രയുടെ ചെലവു വഹിച്ചതും ബന്ധു തന്നെ. ഗർഭിണിയായിരുന്ന ഒനിബ ജയിലിൽ വച്ച് ഒരു പെൺകുഞ്ഞിനെ പ്രസവിച്ചു. വിഷയത്തിൽ ഇടപെടണമെന്ന് ആവശ്യപ്പെട്ട് ദമ്പതികളുടെ കുടുംബാംഗങ്ങൾ കേന്ദ്ര സർക്കാരിനെ സമീപിച്ചതിനെ തുടർന്നാണ് എൻസിബി ഇവരുടെ മോചനത്തിന്  പരിശ്രമിച്ചത്.

എൻസിബി സമാന്തരമായി നടത്തിയ അന്വേഷണത്തിലെ കണ്ടെത്തലുകൾ ദമ്പതികളുടെ അപ്പീലിനൊപ്പം തെളിവായി ഖത്തറിലെ പരമോന്നത കോടതിയിൽ സമർപ്പിച്ചിരുന്നു. വിദേശകാര്യ മന്ത്രാലയവും ഖത്തറിലെ ഇന്ത്യൻ എംബസിയും സഹായം ലഭ്യമാക്കി.  തുടർന്ന് കോടതി  കുറ്റവിമുക്തരാക്കുകയായിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com