ADVERTISEMENT

മുംബൈ∙ രണ്ടാഴ്ചയ്ക്കുള്ളിൽ മൂന്നര ലക്ഷം അതിഥി തൊഴിലാളികൾ സ്വദേശങ്ങളിലേക്ക് മടങ്ങിയെന്നു മധ്യ റെയിൽവേ. കോവിഡ് നിയന്ത്രണങ്ങളെ തുടർന്ന് ജീവിതമാർഗം നഷ്ടപ്പെട്ടതും സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പും വേനൽക്കാല അവധിയുമാണ് ഇത്രയും പേർ  പോകാൻ കാരണമെന്നാണ് വിലയിരുത്തൽ. ഈ മാസം മാത്രം ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലേക്കായി 115 പ്രത്യേക ട്രെയിനുകൾ പ്രഖ്യാപിച്ചിട്ടുണ്ടെന്നു മധ്യ റെയിൽവേ വെളിപ്പെടുത്തി.

ഇപ്പോൾ പ്രതിദിനം ശരാശരി 28 ട്രെയിനുകൾ ഇവിടങ്ങളിലേക്കു സർവീസ് നടത്തുന്നുണ്ട്. ഇതിനു പുറമേ, ദിവസം 18 പാസഞ്ചർ ട്രെയിനുകളും ഓടുന്നുണ്ട്.  ടിക്കറ്റ് റിസർവ് ചെയ്തവരെ മാത്രമാണ് പ്രവേശിപ്പിക്കുന്നത്.  ഈ മാസം അവസാനമാകുമ്പോഴേയ്ക്കും 4 ലക്ഷം യാത്രക്കാർകൂടി പോകാൻ സാധ്യതയുണ്ടെന്നും റെയിൽവേ ചൂണ്ടിക്കാട്ടി. പശ്ചിമ റെയിൽവേയും ബാന്ദ്രാ ടെർമിനസിൽ നിന്നു ഉത്തരേന്ത്യയിലേയ്ക്കു പ്രത്യേക ട്രെയിനുകൾ ഓടിക്കുന്നുണ്ട്.   

കർശന നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചതിനു ശേഷം സ്വദേശങ്ങളിലേക്കു പോകുന്നവരുടെ തിരക്ക് വർധിച്ചിട്ടുണ്ട്. ഈ മാസം 13നു കോവിഡ് നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചതിനെ തുടർന്ന് കൂടുതൽ യാത്രക്കാർ തിരിച്ചുപോകുമെന്നു പ്രതീക്ഷിച്ചിരുന്നു. അതു പ്രകാരം അന്നു രാത്രി 4 പ്രത്യേക ട്രെയിനുകൾ ഓടിച്ചുവെന്ന് മധ്യ റെയിൽവേ അറിയിച്ചു. നഗരത്തിലെ ഏറ്റവും വലിയ ചേരിപ്രദേശമായ ധാരാവിയിൽ നിന്നും ധാരാളം അതിഥി തൊഴിലാളികൾ മടങ്ങുന്നുണ്ട്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com