ADVERTISEMENT

മുംബൈ∙ കോവിഡ് വ്യാപനം തടയാൻ സംസ്ഥാന സർക്കാർ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ ലംഘിക്കുന്നവർക്കെതിരെ കർശന നടപടികൾ സ്വീകരിക്കുമെന്ന് ആഭ്യന്തര മന്ത്രി  ദിലിപ് വൽസെ പാട്ടീലിന്റെ മുന്നറിയിപ്പ്. അത്യാവശ്യ സേവനമൊഴിച്ചുള്ളതിനെല്ലാം  നിയന്ത്രണം ഏർപ്പെടുത്തിയത് ബുധനാഴ്ച രാത്രിയായിരുന്നു.  ഇതു മേയ് ഒന്നിനു രാവിലെ 7 വരെ തുടരും. അന്നുവരെ  5 പേരിൽ അധികം കൂട്ടംകൂടാൻ പാടില്ല. മെഡിക്കൽ സ്റ്റോറുകൾ, ആശുപത്രികൾ, മരുന്നു വിതരണം അടക്കമുള്ളവ ഒഴിച്ചുള്ളതിനെല്ലാം  നിരോധനമുണ്ട്.

ലോക്കൽ ട്രെയിനും മറ്റ് പൊതുവാഹനങ്ങളും അവശ്യ സേവനക്കാർക്കു മാത്രം. മതപരവും സാമൂഹികവും സാംസ്‌കാരികവും രാഷ്ട്രീയവുമായ എല്ലാം ചടങ്ങുകൾക്കും മേയ് 1 വരെ നിരോധനമുണ്ട്. വിവാഹത്തിന് 25 പേർക്കും മരണാനന്തര കർമങ്ങളിൽ 20 പേർക്കും  പങ്കെടുക്കാം. അവശ്യ സേവനങ്ങൾക്ക് ഉപയോഗിക്കുന്ന വാഹനങ്ങളിൽ കളർ കോഡുള്ള സ്റ്റിക്കർ പതിക്കണമെന്നും നിർദേശമുണ്ട്. ഇതിനകം സംസ്ഥാനത്ത് 59,970 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്.  സംസ്ഥാനത്ത് ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടത് ശനിയാഴ്ചയായിരുന്നു- 67,123 പേർ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com