ADVERTISEMENT
മുംബൈ ∙  നമുക്ക്  തപാൽ ഉരുപ്പടികൾ കൊണ്ടു വരുന്ന പോസ്്റ്റ്മാനെപ്പറ്റിയുള്ള വിവരങ്ങൾ അറിയാൻ പോസ്റ്റൽ വകുപ്പ്  'നോ യുവർ പോസ്റ്റ്മാൻ' എന്ന മൊബൈൽ ആപ്പ് പുറത്തിറക്കി. ദേശീയ തപാൽ ദിനമായ ഇന്നലെ മുംബൈ പ്രസ് ക്ലബ്ബിൽ നടത്തിയ ചടങ്ങിൽ പോസ്റ്റ് മാസ്റ്റർ ജനറൽ  (മുംബൈ) സ്വാതി പാണ്ഡെയാണ് ആപ്പ് പുറത്തിറക്കിയത്. മുംബൈ നഗരത്തിലും നഗരപ്രാന്തങ്ങളിലുമുളള  പോസ്റ്റ് ഓഫിസുകൾ, പിൻ കോഡ് എന്നിവ ലഭ്യമാണ്. പോസ്റ്റ്മാനെ കുറിച്ചുള്ള വിവരങ്ങൾക്കു പുറമേ, പോസ്റ്റ് ഓഫിസിന്റെ വിവരങ്ങളും ആപ്പിൽ ലഭിക്കും.  നഗരത്തിലെ 89 പോസ്റ്റ് ഓഫിസുകളിലായി രണ്ടായിരത്തിലേറെ പോസ്റ്റ്മാൻമാരാണ് സേവനം ചെയ്യുന്നത്. പ്രതിദിനം രണ്ടര ലക്ഷത്തോളം പോസ്റ്റൽ ഉരുപ്പടികളാണ് ഇവർ കൈകാര്യം ചെയ്യുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com