ADVERTISEMENT

മുംബൈ ∙  ഭക്ഷണശാലയ്ക്ക് പുത്തൻ മുഖമൊരുക്കി മധ്യ റെയിൽവേ. റസ്റ്ററന്റായി രൂപമാറ്റം വരുത്തിയ കോച്ച്––  ‘റസ്റ്ററന്റ്–ഓൺ–വീൽസ്’  ഇന്നലെ സിഎസ്എംടിയിൽ പ്രവർത്തനം ആരംഭിച്ചു. നഗരത്തിലാദ്യമായാണ് കൗതുകകരമായ ഇത്തരമൊരു ഭക്ഷണശാല. സിഎസ്എംടിക്ക് കിഴക്ക് 18ാം പ്ലാറ്റ്ഫോമിനടുത്താണ് കോച്ച് റസ്റ്ററന്റ്. യാത്രക്കാർക്കു മാത്രമല്ല, പൊതുജനത്തിനും ഭക്ഷണശാല ഉപയോഗിക്കാൻ പാകത്തിലാണ് ഇവ  ഒരുക്കിയിരിക്കുന്നത്.  സ്റ്റേഷനു കിഴക്ക് മറ്റു ഭക്ഷണശാലകൾ ഇല്ലാത്തതിനാൽ പുതിയ കോച്ച് റസ്റ്ററന്റ് ഏറെ പ്രയോജനകരമാകും. പാഴ്സൽ വേണ്ടവർക്ക് അതിനും സൗകര്യമുണ്ട്. പുറത്ത് പാർക്കിങ് സൗകര്യം, എടിഎം എന്നിവയുമുണ്ട്. പിഡി മെല്ലോ റോഡിന് സമീപം ടെർമിനസിലെ ഹെറിറ്റേജ് ഗല്ലിയോട് ചേർന്നുള്ള പൂന്തോട്ട മേഖലയിലാണ് ഭക്ഷണശാല. പാളത്തിലിരിക്കുന്ന കോച്ച്–റസ്റ്ററന്റിന് അകം വർണങ്ങൾ കൊണ്ടും രൂപകൽപന കൊണ്ടും ഏറെ ആകർഷകമാണ്. പാനീയങ്ങൾക്കും വിവിധ വിഭവങ്ങൾ ആസ്വദിക്കാനുമായി അകത്ത് രണ്ടായി തിരിച്ചിട്ടുണ്ട്. ഒരു സമയം 40 പേർക്ക് വരെ ഭക്ഷണശാല ഉപയോഗിക്കാനാകും.
വൈകാതെ കുർള ടെർമിനസ്, താനെ, കല്യാൺ, പശ്ചിമ റെയിൽവേയിലെ ബാന്ദ്ര ടെർമിനസ്, ബോറിവ്‍ലി എന്നിവിടങ്ങളിലും കോച്ച് റസ്റ്ററന്റ് തുടങ്ങാൻ റെയിൽവേക്കു പദ്ധതിയുണ്ട്.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com