ADVERTISEMENT
നാസിക്∙ നാസിക്കിൽ ഏറ്റവും കുറഞ്ഞ ചൂട് 4.5 ഡിഗ്രി സെൽഷ്യസ് താഴ്ന്നത് മുന്തിരി കേടാകാൻ കാരണമാകുന്നതായി കർഷകർ. നാസിക്കിൽ തണുപ്പ് ശരാശരി 6.3 ഡിഗ്രി സെൽഷ്യസ് ആണെങ്കിൽ നിഫാഡിൽ 4.5 ഡിഗ്രി വരെയാണ് കഴിഞ്ഞ ദിവസം താഴ്ന്നത്. സെപ്റ്റംബറിൽ കൃഷി ചെയ്ത 1.75 ലക്ഷം ഏക്കർ തോട്ടങ്ങളിലെ 20% മുന്തിരി വിളവെടുക്കാൻ പാകത്തിലുള്ളതാണ്. ദിവസങ്ങളായി കൊടും തണുപ്പാണ് മേഖലയിലെങ്ങും.മുന്തിരിക്കൃഷിയുടെ കേന്ദ്രമാണ് നിഫാഡ്. മുന്തിരി വിളവെടുപ്പിന്റെ സീസണാണിത്. അതിശൈത്യത്തിന്റെ തോത് കുറയ്ക്കാൻ കർഷകർ തോട്ടങ്ങളിൽ തീ കൂട്ടുകയും നേരം പുലരുംമുൻപ് വെള്ളമൊഴിക്കുകയും ചെയ്യുന്നുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com