ADVERTISEMENT

മുംബൈ ∙ മറുനാട്ടിൽ കഴിയുന്ന മലയാളികളെ സഹായിക്കാൻ കേരള സർക്കാരിന്റെ കീഴിൽ പ്രവർത്തിക്കുന്ന നോർക്കയുടെ വിവിധ പദ്ധതികളെക്കുറിച്ച് അറിയാം.

∙ പ്രവാസി തിരിച്ചറിയൽ കാർഡ്

ഇന്ത്യയ്ക്കകത്തും വിദേശത്തും വസിക്കുന്ന മലയാളികൾക്ക് വിവിധ കാര്യങ്ങൾക്ക് ഉപകാരപ്പെടുന്നതാണ് പ്രവാസി തിരിച്ചറിയൽ കാർഡ്. സർക്കാരിന്റെ അംഗീകാരമുള്ള തിരിച്ചറിയൽ രേഖ എന്നതിനൊപ്പം ഇൻഷുറൻസ് കാർഡും കൂടിയാണിത്. മറ്റു സേവനങ്ങൾക്കുള്ള അടിസ്ഥാന രേഖയായും ഉപയോഗിക്കാം.

∙ ംഇൻഷുറൻസ്

പ്രവാസി കാർഡ് ഉള്ളവർക്ക് അപകടമരണം സംഭവിച്ചാൽ 4 ലക്ഷം രൂപയും അപകടം മൂലം അംഗവൈകല്യം സംഭവിച്ചാൽ 2 ലക്ഷം രൂപയും ലഭിക്കും.

∙ എങ്ങനെ നേടാം ?

കേരളത്തിന് പുറത്ത് 6 മാസത്തിൽ കൂടുതലായി താമസിക്കുന്ന, 18 മുതൽ 70 വയസ്സ് വരെയുള്ള എല്ലാവർക്കും കാർഡ് ലഭിക്കും.ഒരു പാസ്പോർട് സൈസ് ഫോട്ടോ, കേരളത്തിന്‌ പുറത്ത് താമസിക്കുന്ന രേഖ (ആധാർ കാർഡ്, വാട്ടർ ബിൽ, വൈദ്യുതി ബിൽ, ഫോൺ ബിൽ എന്നിവയിൽ ഒന്ന്) എന്നിവയാണ് റജിസ്ട്രേഷന് ആവശ്യമുള്ള രേഖകൾ.കാർഡിന് 3 വർഷത്തേക്കുള്ള റജിസ്ട്രേഷൻ ഫീസ് 315 രൂപ.

∙ പെൻഷൻ പദ്ധതി

പ്രവാസി കാർഡ് എടുത്തശേഷം, 18നും 59നും ഇടയിൽ പ്രായമുള്ളവർക്ക് (സർക്കാർ ജോലി ഇല്ലാത്തവർക്ക്) പ്രവാസി പെൻഷൻ പദ്ധതിയിൽ ചേരാം.മാസം 100 രൂപ വീതം അടച്ചാൽ 60 വയസ്സ് മുതൽ മാസം 3500 രൂപ വീതം പെൻഷൻ ലഭിക്കും. 55 വയസ്സിനു ശേഷമാണ് ചേരുന്നതെങ്കിൽ 5 വർഷത്തിനു ശേഷം പെൻഷൻ ലഭിച്ചു തുടങ്ങും.

∙ ആനുകൂല്യങ്ങൾ അറിയാം

1. കാരുണ്യം: മറുനാട്ടിൽ മരിക്കുന്നവരുടെ മൃതദേഹം കേരളത്തിൽ സ്വഭവനത്തിൽ എത്തിക്കുന്നതിനുള്ള ചെലവ്.

2. സാന്ത്വനം: പ്രവാസം അവസാനിപ്പിച്ച് നാട്ടിൽ സ്ഥിര താമസമാക്കുന്നുന്നവർക്ക് പെൺ മക്കളുടെ വിവാഹം, രോഗങ്ങൾ എന്നിവയ്ക്ക് 50,000 വരെ സഹായം.

3. നാട്ടിൽ സ്ഥിരതാമസമാകുന്നവർക്ക് 10 ലക്ഷം വരെ ഈടില്ലാത്ത വായ്പ.

4. ലൈംഗികമായി ശല്യപ്പെടുത്തൽ, സ്വത്ത്‌ തർക്കം എന്നിവയിൽ സൗജന്യ നിയമസഹായം.

5. വിദേശ ജോലികൾ വെരിഫൈ ചെയ്യാൻ സഹായം.

∙ മറ്റു സഹായങ്ങൾ

1) ആംബുലൻസ് സഹായം

2) നിയമ സഹായങ്ങൾ

3) വിദേശത്തു ജോലി നേടാനുള്ള ജോബ് പോർട്ടൽ.

4) വിദേശത്തു ജോലിക്ക് സർട്ടിഫിക്കറ്റ് അറ്റസ്റ്റേഷൻ. (മുംബൈ ഓഫിസിലും ചെയ്യും)

5) ജിസിസി രാജ്യങ്ങൾ ഉൾപ്പെടെ 108 രാജ്യങ്ങളുടെ എംബസി അറ്റസ്റ്റേഷൻ.

∙ കൂടുതൽ വിവരങ്ങൾക്ക് നോർക്ക ഓഫിസ്, അടുത്തുള്ള മലയാളി സമാജം എന്നിവിടങ്ങളിൽ ബന്ധപ്പെടാം.

നോർക്ക ഓഫിസ്, കേരള ഹൗസ്, വാശി, നവിമുംബൈ ഫോൺ 022 2781 2129

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com