മലയാളി സമാജങ്ങളുടെ ഭാവി: കെകെഎസ് യോഗം നാളെ

SHARE

മുംബൈ ∙ മഹാനഗരത്തിലെ മലയാളി സമാജങ്ങളുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളും അവയുടെ ഇന്നത്തെ അവസ്ഥയെക്കുറിച്ചും ചർച്ച ചെയ്യാൻ  കേരളീയ കേന്ദ്ര സംഘടനയുടെ (കെകെഎസ്) നേതൃത്വത്തിൽ നാളെ യോഗം നടത്തുന്നു. ൈവകിട്ട് നാലിന് കേരള ഹൗസിലാണ് യോഗം. നൂറിനടുത്ത് മലയാളി സമാജങ്ങൾ മുംബൈയിലും പരിസര പ്രദേശങ്ങളിലുമായുണ്ടെങ്കിലും അതിൽ പലതും നിർജീവമാണ്. അവയുടെ പ്രവർത്തനം നിലയ്ക്കാൻ അധികം നാൾ വേണ്ടി വരില്ല.

കഴിഞ്ഞ 10 വർഷത്തിനുള്ളിൽ ഒരു ഡസനിലേറെ സംഘടനകളുടെ കോടിക്കണക്കിന് രൂപയുടെ ആസ്തികൾ അന്യാധീനപ്പെടിട്ടുണ്ട്. വരുംകാലങ്ങളിൽ സമാജങ്ങൾ ആര് എങ്ങനെ കൊണ്ടുനടക്കും എന്നതിനെ കുറിച്ച് വലിയ ആശങ്കയാണ് നിലനിൽക്കുന്നത്. യോഗത്തിൽ എല്ലാ സമാജങ്ങളിൽ നിന്നും 2 പ്രതിനിധികൾ വീതം പങ്കെടുക്കണമെന്ന് ഭാരവാഹികൾ അഭ്യർഥിച്ചു. യോഗത്തിൽ പങ്കെടുക്കാനുള്ള റജിസ്ട്രേഷന് https://forms.gle/rEejP7Qfckzh9rTE7 എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക. ഫോൺ: 9920973797.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

വണ്ടി ഏതായാലും ഓടിക്കാൻ പ്രീതു റെഡിയാണ് | Preethu Rachel Mathew | Lady Driver

MORE VIDEOS