മുംബൈ ∙ അസംസ്കൃത വസ്തുക്കളുടെ വില ഉയർന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ മദ്യത്തിനും വൈനിനും വില വർധനയ്ക്ക് അനുവാദം തേടി ഡിസ്റ്റിലറി ഉടമകൾ. 750 മില്ലി ലീറ്റർ കുപ്പിക്ക് 85 മുതൽ 125 രൂപ വരെ അതിന്റെ ബ്രാൻഡ് അനുസരിച്ച് കൂട്ടാൻ അനുവദിക്കണമെന്നാണ് ആവശ്യം. അസംസ്കൃത വസ്തുക്കൾക്ക് മാത്രമല്ല, കാർട്ടണുകൾ, കുപ്പി, ലേബൽ തുടങ്ങിയ വസ്തുക്കൾക്കും വിലകൂടിയിട്ടുണ്ട്.
കാർട്ടണുകൾക്ക് 37%, കുപ്പികൾക്ക് 8%, ലേബലുകൾക്ക് 5 മുതൽ 15% വരെയുമാണ് ഒരു വർഷം കൊണ്ട് വില ഉയർന്നതെന്ന് മദ്യക്കമ്പനി അധികൃതർ പറയുന്നു. എന്നാൽ, വില വർധന ആവശ്യപ്പെട്ട് ഉൽപാദകരിൽ നിന്ന് ഒൗദ്യോഗികമായി ശുപാർശ ലഭിച്ചിട്ടില്ലെന്ന് എക്സൈസ് പ്രിൻസിപ്പൽ സെക്രട്ടറി വത്സ നായർ സിങ് അറിയിച്ചു.