ADVERTISEMENT

മുംബൈ∙ സിഎസ്എംടി- കല്യാൺ റൂട്ടിൽ കൂടുതൽ ലോക്കൽ ട്രെയിൻ തുടങ്ങാൻ വഴിയൊരുക്കി സിഎസ്എംടി-കുർള റൂട്ടിലും 5, 6 പാതകൾ നിർമിക്കാനുള്ള നീക്കം ദ്രുതഗതിയിൽ. കുർളയിൽ നിന്നു കല്യാൺ വരെ ദീർഘദൂര ട്രെയിനുകൾക്കും ലോക്കൽ ട്രെയിനുകൾക്കും പ്രത്യേകം പാതകൾ ഉണ്ടെങ്കിലും കുർള-സിഎസ്എംടി റൂട്ടിൽ പ്രത്യേക പാതകളിലില്ല.  ആകെയുള്ള 4 പാതകളിലൂടെയാണ് ലോക്കൽ ട്രെയിനും ഫാസ്റ്റ് ലോക്കൽ ട്രെയിനും ദീർഘദൂര ട്രെയിനുകളും സഞ്ചരിക്കുന്നത്. ദീർഘദൂര ട്രെയിനുകളുടെ സമയത്ത് ലോക്കൽ ട്രെയിൻ പിടിച്ചിടേണ്ട അവസ്ഥയാണ്.  ‌

കുർള-സിഎസ്എംടി റൂട്ടിൽ 5, 6 പാതകൾ നിർമിക്കുന്നതോടെ ദീർഘ ദൂര ട്രെയിനുകൾക്ക് ഈ പാത വഴി സഞ്ചരിക്കാനാകും. പഴയ 4 വരിപാതകൾ മുഴുവൻ സമയവും  ലോക്കൽ ട്രെയിനുകൾക്കായി ഉപയോഗിക്കാനാകും. 5, 6 പാതകൾക്കായി കുർള മുതൽ പരേൽ വരെയുളള മേഖലയിൽ സ്ഥലം ഏറ്റെടുക്കൽ ഈ വർഷം ഡിസംബറിൽ പൂർത്തിയാകും. മുംബൈ അർബൻ  ട്രാൻസ്പോർട്ട് പ്രോജക്ട് രണ്ടിന്റെ ഭാഗമായുള്ള പദ്ധതിയാണിത്. പരേൽ സ്റ്റേഷനും മോടിയാക്കും.  ഇവിടെ കൂടുതൽ പ്ലാറ്റ്ഫോമുകൾ നിർമിക്കും. യാത്രക്കാർക്കാർക്കായി കൂടുതൽ സൗകര്യങ്ങൾ ഒരുക്കും. ഇവിടെ നിന്നു കൂടുതൽ ലോക്കൽ ട്രെയിനുകളും ദീർഘദൂര ട്രെയിനുകളും തുടങ്ങാനും പദ്ധതിയുണ്ട്. 

പ്രതിദിനം 40 ലക്ഷത്തോളം പേർ യാത്ര ചെയ്യുന്ന മധ്യറെയിൽവേ ലോക്കൽ ട്രെയിനിൽ ഓഫിസ് സമയങ്ങളിൽ തുടക്ക സ്റ്റേഷനൊഴിച്ചുള്ള സ്ഥലങ്ങളിൽ നിന്നു  കയറിപ്പറ്റാൻ തന്നെ പ്രയാസമാണ്. ഒരു വിഭാഗം യാത്രക്കാർ വാതിലിൽ തൂങ്ങിനിന്നാണ് മിക്കപ്പോഴും യാത്രചെയ്യുന്നത്. തിരക്കിൽ പിടിവിട്ട് അത്തരക്കാർ വീണു മരിക്കുന്ന സംഭവങ്ങൾ ഒട്ടേറെയാണ്. കൂടുതൽ ലോക്കൽ ട്രെയിൻ സർവീസ് ആരംഭിക്കുന്നതോടെ തിരക്കിനു ശമനമുണ്ടാകും. കൂടുതൽ ട്രെയിനുകൾക്കു വഴി തുറക്കുന്നതാണ് പുതിയ പാതകൾ. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com