ADVERTISEMENT

മുംബൈ∙സ്വാതന്ത്ര്യത്തിന്റെ 75–ാം വാർഷികത്തോട് അനുബന്ധിച്ച്  സംസ്ഥാനത്തെ വിവിധ ജയിലുകളിൽ നിന്ന്  214 കുറ്റവാളികളെ 3 ഘട്ടമായി മോചിപ്പിക്കും. ഓഗസ്റ്റ് 15ന് ഇതിനു തുടക്കമാകും. രണ്ടാം ഘട്ടം അടുത്ത  വർഷം റിപ്പബ്ലിക് ദിനത്തിലും മൂന്നാം ഘട്ടം അടുത്ത സ്വാതന്ത്ര്യ ദിനത്തിലുമായിരിക്കും. ശിക്ഷിക്കപ്പെട്ട 6000ൽ പരം തടവുകാരാണ് സംസ്ഥാനത്തെ സെൻട്രൽ ജയിലുകളിൽ വസിക്കുന്നത്. 

ഇവരിൽ നിന്ന് തിരഞ്ഞെടുത്ത 214 പേരുടെ പട്ടിക ഗവർണറുടെ അംഗീകാരത്തിനായി അയച്ചിട്ടുണ്ട്. ഗവർണറുടെ ഉത്തരവ് ഉടൻ ഉണ്ടാകും. തടവുകാരുടെ പെരുമാറ്റം, ജയിലിൽ പിന്നിട്ട കാലയളവ് എന്നിവയടക്കം വിവിധ ഘടകങ്ങളുടെ അടിസ്ഥാനത്തിലാണ് വിട്ടയയ്ക്കേണ്ടവരുടെ പട്ടിക തയാറാക്കുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com