ADVERTISEMENT

മുംബൈ ∙ ഗോവാലിയ ടാങ്ക് മൈതാനം– 80 വർഷം മുൻപ്, മുംബൈ സെൻട്രലിലെ ഇൗ മൈതാനത്തു വച്ചാണ് ബ്രിട്ടിഷുകാർ ഇന്ത്യ വിടുക എന്ന മുദ്രാവാക്യം ഉയർത്തിയുള്ള മഹാത്മാഗാന്ധിയുടെ ക്വിറ്റ് ഇന്ത്യാ പ്രഖ്യാപനം. സ്വാതന്ത്ര്യത്തിനായുള്ള പോരാട്ടത്തിന്റെ ഗതി മാറ്റിയ പ്രഖ്യാപനം നടന്ന മൈതാനത്ത് കാതോർത്താൽ ഇപ്പോഴും പ്രകമ്പനങ്ങൾ ഉയരുന്ന പ്രതീതിയാണ്. സ്വാതന്ത്ര്യത്തിനു പിന്നാലെ ഗോവാലിയ ടാങ്ക് മൈതാനത്തിന്റെ പേര് ഓഗസ്റ്റ് ക്രാന്തി മൈതാനം എന്നായി.

പശുക്കളെ കുളിപ്പിക്കാനും പരിപാലിക്കാനും മറ്റും സൗകര്യമുണ്ടായിരുന്ന ഇടമെന്ന നിലയിലാണ് മൈതാനത്തിനു ഗോവാലിയ ടാങ്ക് എന്നു പേരുവന്നത്. ഗാന്ധിജിയുടെ മുംബൈയിലെ വസതിയായ മണിഭവനു സമീപമാണ് ഇൗ മൈതാനം. ഇവിടെ ക്വിറ്റ് ഇന്ത്യാ സ്മാരകം കാണാൻ ലോകത്തിന്റെ വിവിധ മേഖലകളിൽ നിന്നാണ് സഞ്ചാരികളെത്തുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com