ADVERTISEMENT

പഠനം നടത്തുന്നത് 

‘ടിസ്’

 

മുംബൈ∙  സംസ്ഥാനത്തെ മുസ്‍ലിംകളുടെ സാമൂഹിക, സാമ്പത്തിക സ്ഥിതി സംബന്ധിച്ച് സംസ്ഥാന സർക്കാർ വിശദമായ പഠനം നടത്തും.  ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസിന് (ടിസ്) ആണ് പഠന ചുമതല.  ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിന്റെ കീഴിലുള്ള  ന്യൂനപക്ഷ ക്ഷേമ  വകുപ്പ് പഠനത്തിനായി 33.92 ലക്ഷം രൂപ നീക്കിവച്ചിട്ടുണ്ട്. മുസ്‍ലിം  സമുദായാംഗങ്ങളെ  മുഖ്യധാരയിലേക്ക് കൊണ്ടുവരികയാണ് ലക്ഷ്യമെന്ന് ഇതുസംബന്ധിച്ച സർക്കാർ വിജ്ഞാപനത്തിൽ പറയുന്നു. 

നാലു മാസത്തിനുള്ളിൽ പഠനം പൂർത്തിയാക്കി  റിപ്പോർട്ട് സമർപ്പിക്കാനാണ് ടിസിന് നിർദേശം നൽകിയിട്ടുള്ളത്.  സമുദായാംഗങ്ങളുടെ ഉന്നമനത്തിന് അവശ്യമായ ശുപാർശകളും നൽകും.  സംസ്ഥാനത്തെ 6  റവന്യു ഡിവിഷനുകളിലെ  56 നഗരങ്ങളെ പഠനത്തിൽ ഉൾപ്പെടുത്തും. വിദ്യാഭ്യാസം, ആരോഗ്യം,  തൊഴിൽ,  ജീവിതനിലവാരം, സാമ്പത്തിക സഹായ ലഭ്യത, അടിസ്ഥാന സൗകര്യ ലഭ്യത, സർക്കാർ പദ്ധതികളുടെ പ്രയോജനം എന്നിവ പഠന വിധേയമാക്കും. അഭിമുഖങ്ങൾ,  ഗ്രൂപ്പ് ചർച്ചകൾ എന്നിവ പഠനത്തിന്റെ ഭാഗമാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com