ADVERTISEMENT

മുംബൈ ∙ അരങ്ങിലും അണിയറയിലും ഒരുപോലെ ശോഭിച്ച നാടകപ്രവർത്തകനാണ് ഇന്നലെ ഒാർമയായ വി.വി. അച്യുതൻ. 1962ല്‍ കുര്‍ള സമാജത്തിന്റെ തിളയ്ക്കുന്ന കടല്‍ എന്ന നാടകത്തില്‍ വേഷമിട്ടുകൊണ്ടാണ് അച്യുതന്‍ മുംബൈയിലെ നാടക പ്രവര്‍ത്തനം ആരംഭിക്കുന്നത്. 2000 ഡിസംബറിൽ ശിവാജി നഗര്‍ അയ്യപ്പ ക്ഷേത്രത്തില്‍ അവതരിപ്പിച്ച ഏഴു രാത്രികളായിരുന്നു അവസാനമായി അഭിനയിച്ച നാടകം. 

മലയാളം സിനിമകളും സീരിയലുകളുമെല്ലാം മറുനാട്ടിൽ സജീവമാകുന്നതിനു മുൻപുളള കാലം പ്രവാസികളെ രമിപ്പിക്കുന്നതിലും ഒരുമിപ്പിക്കുന്നതിലും  അച്യുതന്റെ നാടകങ്ങൾ വലിയ പങ്കുവഹിച്ചിട്ടുണ്ട്. കുർളയിലെ കേരളീയ കലാകേന്ദ്രത്തിലൂടെ നാടകപ്രവർത്തനങ്ങളിൽ സജീമായ അദ്ദേഹം ബോംബെ കേരളീയ സമാജം, പ്രതിഭാ തിയറ്റേഴ്സ്, കേരളീയ കേന്ദ്ര സംഘടന എന്നിവയിലെ നാടകപ്രവർത്തനങ്ങളുടെയും ഭാഗമായി. 

നാലു പതിറ്റാണ്ടിനിടെ മുംബൈയിൽ പല തലമുറകൾക്ക് മുന്നിൽ  നൂറുകണക്കിനു വേദികളിൽ അദ്ദേഹം നാടകങ്ങൾ അവതരിപ്പിച്ചു.  അഭിനയിക്കാൻ സ്ത്രീകൾ കുറവായിരുന്ന കാലത്ത് ഭാര്യ വസന്തയെ അദ്ദേഹം നാടകവേദിയിലേക്ക് ആനയിച്ചു. നാടകരംഗത്തിനു നൽകിയ സംഭാവനകളെ മാനിച്ച് കേരള സംഗീത നാടക അക്കാദമി കലാശ്രീ പുരസ്കാരം നൽകി ആദരിച്ചു. ഒട്ടേറെ മറ്റു പുരസ്കാരങ്ങളും ലഭിച്ചിട്ടുണ്ട്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com