ആരോഗ്യവിവരങ്ങൾ ഒരു കുടക്കീഴിൽ; ഹെൽത്ത് കാർഡ് പദ്ധതി തുടങ്ങി

Health-Insurance
SHARE

മുംബൈ ∙ കേന്ദ്രസർക്കാർ ആവിഷ്കരിച്ച ആയുഷ്മാൻ ഭാരത് ഡിജിറ്റൽ ഹെൽത്ത് അക്കൗണ്ട് (എബിഎച്ച്എ) ഹെൽത്ത് കാർഡ് പദ്ധതിയുടെ സംസ്ഥാനത്തെ ഉദ്ഘാടനം മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ നിർവഹിച്ചു. ഓരോ വ്യക്തിയുടെയും സമ്പൂർണ ആരോഗ്യവിവരങ്ങൾ ഒരിടത്തു ലഭ്യമാക്കുന്ന പദ്ധതിയാണിത്. 

ഹെൽത്ത് കാർഡിനായി healthid.ndhm.gov.in/register എന്ന വെബ്സൈറ്റ് സന്ദർശിക്കാം. റജിസ്റ്റർ ചെയ്യുന്നതിനുള്ള തിരിച്ചറിയൽ രേഖയായി ആധാർ കാർഡ് അല്ലെങ്കിൽ ഡ്രൈവിങ് ലൈസൻസ് ഉപയോഗിക്കാം. ഹെൽത്ത് കാർഡ് പദ്ധതിയിൽ റജിസ്റ്റർ ചെയ്യാൻ സംസ്ഥാനത്തെ ജനങ്ങളോട് അഭ്യർഥിക്കുന്നതായി മുഖ്യമന്ത്രി ട്വീറ്റ് ചെയ്തു.

നേട്ടങ്ങൾ എന്തൊക്കെ ?

ഒരാളുടെ ഹെൽത്ത് കാർഡ് ഐഡി നമ്പർ ഡോക്ടർമാർക്കോ ഇൻഷുറൻസ് കമ്പനികൾക്കോ നൽകിയാൽ അവർക്ക് ആ വ്യക്തിയുടെ മുഴുവൻ ചികിത്സാവിവരങ്ങളും ഓൺലൈൻ ആയി കാണാൻ കഴിയും. രാജ്യത്തെ എല്ലാ ഡോക്ടർമാരുടെയും വിശദാംശങ്ങൾ അടങ്ങിയ ഹെൽത്ത് കെയർ പ്രഫഷനൽ റജിസ്ട്രി, രാജ്യത്തെ എല്ലാ സർക്കാർ, സ്വകാര്യ മെഡിക്കൽ സൗകര്യങ്ങളുടെയും പട്ടികയായ ഹെൽത്ത് ഫെസിലിറ്റി റജിസ്ട്രി എന്നിവയും കാർഡ് ഉടമയ്ക്ക് ഓൺലൈൻ ആയി പരിശോധിക്കാനാവും. ആയുഷ് ചികിത്സാ കേന്ദ്രങ്ങളിലും കാർഡ് ഉപയോഗിക്കാം.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എച്ചിൽ കൂമ്പാരത്തിനപ്പുറം എന്നെ കണ്ടപ്പോൾ അമ്മയുടെ കണ്ണങ്ങ് തിളങ്ങി...

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}
FROM ONMANORAMA