ADVERTISEMENT
മുംബൈ ∙ ഹിമാചൽ പ്രദേശിൽ നിന്നും കശ്മീരിൽ നിന്നും കൂടുതൽ ആപ്പിളുകൾ വിപണിയിൽ. മെച്ചപ്പെട്ടയിനം ആപ്പിൾ ലഭിക്കുമെന്നതിനൊപ്പം വിലയും കുറയുമെന്നതാണു ഉപഭോക്താക്കൾക്കുള്ള നേട്ടം. ഹിമാചലിലും കശ്മീരിലും ഇത്തവണ വമ്പൻ വിളവെടുപ്പാണ്. മൊത്തവിപണിയായ വാശി എപിഎംസി മാർക്കറ്റിൽ ഇപ്പോൾ പ്രതിദിനം 50 ട്രക്കുകളാണ് ആപ്പിളുമായി എത്തുന്നത്. 300– 400 ടൺ ആണു പ്രതിദിനം മൊത്തവിപണിയിൽ എത്തുന്നത്. നല്ലയിനം ആപ്പിളിനു ചില്ലറ വിപണിയിൽ 140– 180 രൂപയാണ് ഒരു കിലോഗ്രാമിന്റെ വില. എപിഎംസി മാർക്കറ്റിൽ നിന്നു കൂടിയ അളവിൽ വാങ്ങിയാൽ മൊത്തവിലയ്ക്കും ആപ്പിൾ ലഭിക്കും. 100 രൂപയിൽ താഴെയാണ് മൊത്തവില.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com