ADVERTISEMENT

മുംബൈ ∙ പശ്ചിമ റെയിൽവേ, ദാദർ സ്റ്റേഷനിൽ നിർമിച്ച പുതിയ നടപ്പാലം യാത്രക്കാർക്കു തുറന്നു കൊടുത്തു. സ്റ്റേഷന്റെ തെക്കേ അറ്റത്ത് സ്ഥിതി ചെയ്യുന്ന നടപ്പാലം 1, 2, 3, 5 പ്ലാറ്റ്‌ഫോമുകളെ ബന്ധിപ്പിക്കുന്നതാണ്. 8 കോടി രൂപയാണ് നിർമാണച്ചെലവ്. 

  നഗരത്തിലെ ഏറ്റവും തിരക്കേറിയ സബേർബൻ സ്റ്റേഷനുകളിലൊന്നായ ദാദറിലൂടെ പ്രതിദിനം ഒരു ലക്ഷത്തിലേറെ യാത്രക്കാർ കടന്നുപോകുന്നു. ട്രാക്ക് മുറിച്ചു കടക്കാനുള്ള യാത്രക്കാരുടെ പ്രവണത തടയാനാണ് കൂടുതൽ നടപ്പാലങ്ങൾ നിർമിക്കുന്നതെന്നു പശ്ചിമ റെയിൽവേ അധികൃതർ അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com