ADVERTISEMENT

മുംബൈ ∙ മുംബൈ വിമാനത്താവളത്തിൽ റൺവേ അറ്റകുറ്റപ്പണിക്കായി അടുത്ത മാസം 18ന് ആറു മണിക്കൂർ വിമാന സർവീസുകൾ നിർത്തിവയ്ക്കും. തീരുമാനം മുൻകൂർ ടിക്കറ്റ് ബുക്ക് ചെയ്ത യാത്രക്കാരെ വെട്ടിലാക്കും. രാവിലെ 11 മുതൽ വൈകിട്ട് അഞ്ചുവരെയാണ് സർവീസുകൾ നിർത്തിവയ്ക്കുക. 

ഇൗ സമയത്തെ വിമാന സർവീസുകൾ പുനഃക്രമീകരിക്കുമെന്ന് അധികൃതർ അറിയിച്ചു. ചില വിമാനങ്ങൾ നേരത്തെയാക്കുമ്പോൾ മറ്റുള്ളവ വൈകും. മഴയ്ക്കു ശേഷമുള്ള വാർഷിക അറ്റകുറ്റപ്പണിയുടെ ഭാഗമായാണ് ആറു മണിക്കൂർ അടച്ചിടുന്നത്. രണ്ടു റൺവേകളിലും ഒരേസമയം അറ്റകുറ്റപ്പണി നടത്തും. രണ്ടു റൺവേകളാണ് മുംബൈ വിമാനത്താവളത്തിലുള്ളത്. പ്രതിദിനം 800 വിമാന സർവീസുകളാണ് കൈകാര്യം ചെയ്യുന്നത്. ഡൽഹി കഴിഞ്ഞാൽ രാജ്യത്തെ ഏറ്റവും തിരക്കേറിയ വിമാനത്താവളമാണിത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com