ADVERTISEMENT

മുംബൈ ∙ ലോക്കൽ ട്രെയിനിൽ സീറ്റിനെച്ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് സഹയാത്രികയെയും വനിതാ പൊലീസിനെയും മർദിച്ച യുവതിയെ വാശി റെയിൽവേ പൊലീസ് (ജിആർപി) അറസ്റ്റ് ചെയ്തു. അർസൂ ഖാൻ (27) എന്ന യുവതിയാണ് അറസ്റ്റിലായത്. ബുധനാഴ്ച രാത്രി താനെ- പൻവേൽ ലോക്കൽ ട്രെയിനിലെ ലേഡീസ് കോച്ചിൽ നടന്ന സംഭവത്തിന്റെ വിഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. യുവതി സഹയാത്രികയെയും വനിതാ പൊലീസിനെയും ആക്രമിക്കുന്നതായി വിഡിയോയിൽ കാണാം

.യുവതിയും 2 ബന്ധുക്കളും നിന്നു യാത്ര ചെയ്യുമ്പോൾ ഇവരുടെ അടുത്തുള്ള ഒഴിഞ്ഞ സീറ്റിൽ മറ്റൊരു യാത്രക്കാരി ഇരുന്നതോടെയാണ് തർക്കം തുടങ്ങിയത്. തർക്കം രൂക്ഷമാകുകയും യുവതി സീറ്റിൽ ഇരുന്ന യാത്രക്കാരിയെ മർദിക്കുകയും ചെയ്തു.ഇടപെട്ട വനിതാ പൊലീസ് ഉദ്യോഗസ്ഥ ശാരദ ഉഗാലെയ്ക്കും (35) മർദനമേറ്റു. സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ച  റെയിൽവേ പൊലീസ് യുവതിയെയും 2 ബന്ധുക്കളെയും കസ്റ്റഡിയിലെടുക്കുകയായിരുന്നു. 

 

 

 

 

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com