വീണ്ടും സിഗ്നൽ തകരാർ ലോക്കലുകൾ വൈകിയോടി; വലഞ്ഞ് യാത്രികർ
Mail This Article
×
മുംബൈ ∙ പശ്ചിമ റെയിൽവേ പാതയിൽ ലോക്കൽ ട്രെയിനുകളുടെ വൈകിയോട്ടം വീണ്ടും. ഇന്നലെ ട്രെയിനുകൾ 15 മുതൽ 20 മിനിറ്റ് വരെ വൈകി. രാവിലെ തിരക്കേറിയ സമയങ്ങളിൽ ട്രെയിൻ വൈകിയത് ഒട്ടേറെ ഓഫിസ് യാത്രക്കാരെ വലച്ചു. അന്ധേരി സ്റ്റേഷനിൽ ഉണ്ടായ സാങ്കേതിക തകരാർ മൂലമാണ് ട്രെയിനുകൾ വൈകിയതെന്ന് പശ്ചിമ റെയിൽവേ അധികൃതർ അറിയിച്ചു. ഈ മാസം ആദ്യം മുതൽ പാതയിൽ വൈകിയോട്ടം പതിവായിരിക്കുകയാണ്.
പല ദിവസങ്ങളിലും സിഗ്നൽ തകരാറാണ് കാരണമായി പറയുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.