ADVERTISEMENT

മുംബൈ ∙ അന്ധേരി മജിസ്ട്രേട്ട് കോടതിയിലെ കന്റീൻ ജീവനക്കാരുടെ മൊബൈൽ ഫോണുകൾ മോഷണം പോയി.   6 മൊബൈൽ ഫോണുകളാണ് മോഷണം പോയത്. രാത്രി കന്റീനിൽ കിടന്നുറങ്ങുകയായിരുന്ന ജീവനക്കാർ രാവിലെ ഉണർന്നപ്പോഴാണ് മൊബൈൽ മൊബൈൽ ഫോണുകൾ കാണാനില്ലെന്ന് മനസ്സിലാക്കുന്നത്. 

  ബാന്ദ്ര-കുർള കോംപ്ലക്സ് (ബികെസി) പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിട്ടുണ്ട്. പൊലീസ് ഉദ്യോഗസ്ഥർ കോടതി പരിസരത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചെങ്കിലും തെളിവൊന്നും കിട്ടിയില്ല.  ശനിയാഴ്ച ബികെസിയിലെ എംഎംആർഡിഎ മൈതാനത്ത് നടന്ന സംഗീത പരിപാടിക്കിടെ 40 പേരുടെ മൊബൈൽ ഫോണുകൾ മോഷണം പോയിരുന്നു. ഇതുമായി ബന്ധപ്പെട്ട് ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com