വീട്ടിലേക്ക് അതിക്രമിച്ചുകയറി യുവതിയെ പീഡിപ്പിച്ചു; 3 പ്രതികൾക്കായി തിരച്ചിൽ

SHARE

മുംബൈ ∙ മുംബൈയിൽ 42 വയസ്സുകാരിയെ മൂന്നുപേർ ചേർന്ന് പീഡിപ്പിച്ചു. നെഞ്ചിലും കൈകളിലും കത്തികൊണ്ട് മുറിവേൽപിക്കുകയും സ്വകാര്യഭാഗങ്ങളിൽ സിഗരറ്റ്കൊണ്ട് പൊള്ളൽ ഏൽപിക്കുകയും ചെയ്തതായി പൊലീസ് അറിയിച്ചു. നഗരമധ്യത്തിലെ കുർളയിലാണ് ക്രൂരപീഡനം നടന്നത്. 

യുവതിയുടെ വീട്ടിലേക്ക് അതിക്രമിച്ച് കയറിയാണ് പീഡനം. ഒരാൾ സംഭവത്തിന്റെ വിഡിയോ പകർത്തിയ ശേഷം വിവരം പുറത്തുപറഞ്ഞാൽ അത് പ്രചരിപ്പിക്കുമെന്നു ഭീഷണി മുഴക്കിയെന്നും പൊലീസ് അറിയിച്ചു. എന്നാൽ, യുവതി അയൽക്കാരോടു സംഭവം വിവരിച്ചതിനു പിന്നാലെ അവർ ഒരു സന്നദ്ധസംഘടനയെ സമീപിക്കുകയായിരുന്നു. തുടർന്ന് സന്നദ്ധപ്രവർത്തകരുടെ സഹായത്തോടെയാണ് പൊലീസിൽ പരാതി നൽകിയത്.

യുവതി താമസിക്കുന്ന മേഖലയിൽ നിന്നുളളവരാണ് പ്രതികളെന്നും ഇവർക്കായി തിരച്ചിൽ തുടരുകയാണെന്നു പൊലീസ് അറിയിച്ചു. കൂട്ടപീഡനം, പ്രകൃതിവിരുദ്ധ പീഡനം, അപകടകരമായ ആയുധം ഉപയോഗിച്ചുള്ള അക്രമം എന്നിവയടക്കമുള്ള കുറ്റങ്ങൾക്കാണ് കേസെടുത്തിരിക്കുന്നത്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

Happy Home | ഈ വീട് നിങ്ങളെ സന്തോഷിപ്പിക്കും! 

MORE VIDEOS