ADVERTISEMENT

ബെംഗളൂരു/മുംബൈ ∙ കർണാടകയും മഹാരാഷ്ട്രയും തമ്മിൽ അതിർത്തിത്തർക്കം രൂക്ഷമായ സാഹചര്യത്തിൽ മഹാരാഷ്ട്രയിലേക്കുള്ള ബസ് സർവീസുകൾ നോർത്ത് വെസ്റ്റ് കർണാടക റോഡ് ട്രാൻസ്പോർട്ട് കോർപറേഷൻ (എൻഡബ്ല്യുകെആർടിസി) നിർത്തിവച്ചു. ബെളഗാവിയിൽ നിന്ന് നാസിക്, പുണെ, സോലാപുർ, കോലാപുർ എന്നിവിടങ്ങളിലേക്കുള്ള 400 സർവീസുകളാണ് ഇന്നലെ മുതൽ നിർത്തിയത്. അതിനിടെ ദേശീയ പാതയിൽ മഹാരാഷ്ട്ര റജിസ്ട്രേഷൻ വാഹനങ്ങൾക്കു നേരെ കല്ലെറിഞ്ഞ 12 കന്നഡ രക്ഷണ വേദികെ പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു. 

ഹിരേബാഗേവാഡി ടോൾ ഗേറ്റിൽ അക്രമം നടത്തിയ 400 പേരെ കസ്റ്റഡിയിലെടുത്ത ശേഷം വിട്ടയച്ചിരുന്നു. ഇതിനിടെ, ബെളഗാവി കേന്ദ്രഭരണപ്രദേശമായി പ്രഖ്യാപിക്കണമെന്ന ആവശ്യവുമായി ശിവസേനയിലെ ഉദ്ധവ് താക്കറെ വിഭാഗം നേതാവ് സഞ്ജയ് റാവുത്ത് രംഗത്തെത്തി. ഇരുസംസ്ഥാനങ്ങളുടെയും അതിർത്തിമേഖലകളിൽ ഇപ്പോൾ നടക്കുന്ന സംഘർഷം കേന്ദ്രസർക്കാരിന്റെ പിന്തുണയോടെയാണെന്നും റാവുത്ത് ആരോപിച്ചു. അതിർത്തിത്തർക്കം ചർച്ച ചെയ്യാൻ സർവകക്ഷിയോഗം വിളിക്കണമെന്ന് കോൺഗ്രസ് മഹാരാഷ്ട്ര സർക്കാരിനോട് ആവശ്യപ്പെട്ടു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com