മുംബൈ∙ മാഥേരാൻ ഹിൽ സ്റ്റേഷനിലേക്ക് നേരളിൽ നിന്നു സർവീസ് നടത്തുന്ന ടോയ് ട്രെയിനിന്റെ സമയം മാറ്റി. തണുപ്പുകാലമായതോടെ വൻതോതിൽ വിനോദസഞ്ചാരികൾ മാഥേരാനിൽ എത്തുന്നുണ്ട്. ട്രെയിൻ സമയം ശ്രദ്ധിക്കാം:
നേരൾ-മാഥേരാൻ
∙ 52105 ട്രെയിൻ ഉച്ചയ്ക്ക് 2.20നു പകരം രാവിലെ 10.25ന് നേരളിൽ നിന്ന് പുറപ്പെടും. ഇത് ഉച്ചയ്ക്ക് 1.05ന് മാഥേരാനിൽ എത്തും.
∙ വൈകിട്ട് തിരിച്ചുള്ള 52106 ട്രെയിൻ 4.20നു പകരം 4നു പുറപ്പെടും. ഇത് 6.40ന് നേരളിൽ എത്തും.
∙ 52103, 52104 എന്നീ നേരൾ-മാഥേരാൻ ട്രെയിനുകളുടെ സമയത്തിൽ മാറ്റമില്ല.
അമൻ ലോഡ്ജ്- മാഥേരാൻ
∙ 10.45നു പകരം 52155 ട്രെയിൻ അമൻ ലോഡ്ജിൽ നിന്ന് പകൽ 9.35ന് പുറപ്പെടും. മാഥേരാനിൽ 9.53നു എത്തും.
∙ 52156 ട്രെയിൻ മാഥേരാനിൽ നിന്നു 10.20ന് പകരം 9.10ന് പുറപ്പെടും. ഇത് 9.28ന് അമൻ ലോഡ്ജിൽ എത്തും.
∙ അമൻ ലോഡ്ജിൽ നിന്ന് 52159 ട്രെയിൻ ഉച്ചയ്ക്ക് 2.05നു പകരം 2.25ന് പുറപ്പെടും. ഇത് 2.43നു മാഥേരാനിൽ എത്തും.
∙ 52160 ട്രെയിൻ മാഥേരാനിൽ നിന്ന് ഉച്ചയ്ക്ക് 1.40നു പകരം 2ന് പുറപ്പെടും. ഇത് 2.18ന് അമൻ ലോഡ്ജിൽ എത്തും.