മുംബൈ∙ തണുപ്പു പതിവിലും നീണ്ടുനിന്ന നഗരത്തിൽ ചൂടു കൂടുന്നു. കഴിഞ്ഞ ദിവസങ്ങളിലെ തണുത്ത അന്തരീക്ഷം മാറി. ഇന്നലെ കുറഞ്ഞ താപനില 25 ഡിഗ്രി സെൽഷ്യസായിരുന്നു. ബുധനാഴ്ച 24.8 ഡിഗ്രിയാണ് രേഖപ്പെടുത്തിയത്. ഇന്ന് 22 ഡിഗ്രിക്കും 33 ഡിഗ്രിക്കും ഇടയിലായിരിക്കും താപനില.
വായു നിലവാര സൂചികയിലും നേരിയ പുരോഗതി കാണാനായി എന്നത് മുബൈക്ക് ആശ്വാസമാണ്. 266 ആണ് ഇന്നലെ നഗരത്തിലെ വായുനിലവാരം. കഴിഞ്ഞ കുറച്ച് ദിവസങ്ങളിൽ ഏറ്റവും മോശം ഗണത്തിൽ വരുന്ന 300നും മുകളിൽ ആയിരുന്ന വായുനിലവാരമാണ് മെച്ചപ്പെട്ടത്. ചൂട് കൂടിയതും മഞ്ഞ് മാറിയതും വായു നിലവാരം മെച്ചപ്പെടാൻ കാരണമായി.