ശുദ്ധജല ക്ഷാമത്തിന് പരിഹാരമായി സൂര്യ വാട്ടർ പദ്ധതി

SHARE

വസായ്∙ ജലദൗർലഭ്യം നേരിടുന്ന വസായ്-വിരാർ മേഖലയ്ക്ക് ആശ്വാസമായി സൂര്യ വാട്ടർ പദ്ധതി അന്തിമഘട്ടത്തിലേക്ക്. മുംബൈ മെട്രോപൊലീറ്റൻ റീജനൽ ഡവലപ്പ്മെന്റ് അതോറിറ്റിയാണ് പദ്ധതി നടപ്പാക്കുന്നത്. ഒന്നാം ഘട്ടം പൂർത്തിയാകുന്നതോടെ വസായ് വിരാർ മേഖല അഭിമുഖീകരിച്ചിരുന്ന ജലദൗർലഭ്യ പ്രശ്നങ്ങൾക്ക് പരിഹാരമാകും. 

രണ്ടാം ഘട്ടത്തിൽ മീരാ ഭയന്ദർ മുനിസിപ്പൽ കോർപറേഷന്റെ പരിധിയിലേക്കും ശുദ്ധജലം എത്തിക്കാനാകും. പദ്ധതി പൂർത്തിയാകുന്നതോടെ രണ്ട് മുനിസിപ്പൽ കോർപറേഷനുകളിലും കൂടി  403 ദശലക്ഷം ലീറ്റർ ജലം പ്രതിദിനം എത്തിക്കാൻ കഴിയും.ജലശുദ്ധീകരണ പ്ലാന്റിന്റെ 94 ശതമാനം നിർമാണ പ്രവർത്തനങ്ങളും പൂർത്തിയായി. ആകെ 88 കിലോമീറ്ററാണ് പൈപ്പ് ലൈൻ വലിക്കുന്നത്. പദ്ധതി മാർച്ച് ആദ്യം കമ്മിഷൻ ചെയ്യുവാനുള്ള രീതിയിലാണ് മുന്നോട്ട് പോകുന്നതെന്നും അധികൃതർ പറഞ്ഞു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

കേരളത്തിൽ എത്തിയാൽ ആദ്യ കോൾ നസ്രിയയ്ക്ക്

MORE VIDEOS