ADVERTISEMENT

മുംബൈ ∙ നഗരത്തിൽ 1,238 കോടി രൂപയ്ക്ക് 28 ആഡംബര ഫ്ലാറ്റുകൾ സ്വന്തമാക്കി റീട്ടെയ്ൽ ചെയിനായ ഡി–മാർട്ടിന്റെ മേധാവി രാധാകൃഷ്ണ ദമാനി. ചിലത് കമ്പനിയുടെ പേരിലും മറ്റുള്ള ദമാനിയുടെ കുടുംബാംഗങ്ങളുടെ േപരിലുമാണ് റജിസ്റ്റർ ചെയ്തിരിക്കുന്നത്. രാജ്യത്തെ ഏറ്റവും വലിയ റിയൽ എസ്റ്റേറ്റ് ഇടപാടുകളിൽ ഒന്നാണിത്.

വർളിയിലെ ആനി ബസന്റ് റോഡിൽ ത്രീ സിക്സ്റ്റി വെസ്റ്റ് എന്ന കെട്ടിടത്തിലാണ് 28 ഫ്ലാറ്റുകൾ വാങ്ങിയിരിക്കുന്നത്. ആകെ 1,82,084 ചതുരശ്രയടി വരുന്നതാണ് ഇടപാട്. 101 കാറുകൾ പാർക്ക് ചെയ്യാനുള്ള സൗകര്യവുമുണ്ട്. ശരാശരി 5,000 ചതുരശ്രയടി വരുന്നതാണ് ഫ്ലാറ്റുകൾ. ഓരോന്നിനും 40 മുതൽ 50 കോടി രൂപ വരെയാണു വില. 4, 5 കിടപ്പുമുറികൾ അടങ്ങുന്ന ആഡംബര ഫ്ലാറ്റുകളാണ് ത്രീ സിക്സ്റ്റി വെസ്റ്റ് സമുച്ചയത്തിലുള്ളത്. 

2021ൽ രാധാകൃഷ്ണ ദമാനിയും സഹോദരൻ ഗോപീകിഷൻ ദമാനിയും ചേർന്ന് 1,001 കോടി രൂപയ്ക്ക് ദക്ഷിണ മുംബൈയിലെ മലബാർ ഹില്ലിൽ ഒരു കെട്ടിടം വാങ്ങിയിരുന്നു. ദമാനി 2002ൽ തുടക്കമിട്ട ഡി–മാർട്ടിന് രാജ്യത്ത് 300 സ്റ്റോറുകളുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com