ADVERTISEMENT

മുംബൈ ∙ കഴിഞ്ഞ നാലു വർഷത്തിനിടെ നഗരത്തിലെ വായുനിലവാരം ഏറ്റവും മോശമായത് ഇക്കഴിഞ്ഞ ശൈത്യകാലത്ത്. 2022 നവംബർ 1 മുതൽ 2023 ജനുവരി 31 വരെയുള്ള 92 ദിവസങ്ങളിൽ 66 ദിവസവും വളരെ മോശം, മോശം എന്നീ ഗണത്തിലായിരുന്നു വായുനിലവാരം. എയർ ക്വാളിറ്റി ഇൻഡക്സ് (എക്യുഐ) 200ന് മുകളിൽ വരുന്നതാണ് മോശം എന്ന ഗണത്തിൽ വരുന്നത്. 300ന് മുകളിലായാൽ വളരെ മോശം എന്ന വിഭാഗത്തിലാവും ഉൾപ്പെടുക.

2019–20 കാലഘട്ടത്തിൽ വെറും 17 ദിവസങ്ങൾ മാത്രമായിരുന്നു വായുനിലവാരം മോശം ആയി ഉണ്ടായിരുന്നത്. മൂന്ന് വർഷങ്ങൾ കൊണ്ട് മൂന്നിരട്ടിയിലേറെ ദിവസങ്ങളിലാണ് മോശം വായുനിലവാരം അനുഭവപ്പെട്ടിരിക്കുന്നത്. ഇന്നലെയും മോശം ഗണത്തിൽ വരുന്ന 256 ആണ് എക്യുഐ. ബിഎംസി ബജറ്റിൽ ഉൾപ്പെടെ മലിനീകരണ നിയന്ത്രണത്തിന് പദ്ധതികൾ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും വായുനിലവാരം മെച്ചപ്പെടുത്താനുള്ള ശാശ്വത പരിഹാരമുണ്ടായിട്ടില്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com