ADVERTISEMENT

മുംബൈ ∙ പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ ഉദ്ഘാടനം ചെയ്യുന്ന വന്ദേഭാരത് ട്രെയിൻ 11ന് സർവീസ് ആരംഭിക്കുമെന്ന് അധികൃതർ. 10ന് സിഎസ്എംടി ടെർമിനലിൽ നിന്ന് സായിനഗർ ഷിർഡി പാതയിൽ ആരംഭിക്കുന്ന വന്ദേഭാരത് ട്രെയിനിന്റെ ഉദ്ഘാടനത്തിന് വേണ്ടിയുള്ള നടപടികൾ പൂർത്തിയായി. റിസർവേഷൻ ഉടൻ ആരംഭിക്കുമെന്ന് അധികൃതർ അറിയിച്ചു. 16 കോച്ചുകളാണുള്ളത്.

ഷിർഡിയിലേക്കുള്ള ട്രെയിൻ മുംബൈയിൽ നിന്ന് രാവിലെ 6.15ന് പുറപ്പെടും. 9.27ന് നാസിക് റോഡ് സ്റ്റേഷനിലെത്തും. ഉച്ചയ്ക്ക് 12.10നാണ് ഷിർഡിയിൽ ട്രെയിൻ എത്തുന്നത്. വൈകിട്ട് 5.25ന് പുറപ്പെടുന്ന മടക്കട്രെയിൻ രാത്രി 11.18ന് സിഎസ്എംടിയിൽ തിരിച്ചെത്തും. പുണെയിലേക്ക് പോകുന്ന ട്രെയിന്റെ യാത്രാ സമയം 3 മണിക്കൂർ ആയിരിക്കും. വന്ദേഭാരത് എക്സ്പ്രസിൽ വെജിറ്റേറിയൻ, നോൺ വെജിറ്റേറിയൻ ആഹാരവും ലഭിക്കും. മഹാരാഷ്ട്രയിലെയും ഗുജറാത്തിലെയും പ്രാദേശിക പലഹാരങ്ങളും ലഭിക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com