ADVERTISEMENT

മുംബൈ ∙ സർക്കാർ ജീവനക്കാരുടെ സമരത്തിൽ അധ്യാപകർ പങ്കെടുക്കുന്നത് സർക്കാരിന് തലവേദനയാകുന്നു. പരീക്ഷാ നടത്തിപ്പുകളോട് സഹകരിക്കുന്നുണ്ടെങ്കിലും ഉത്തരക്കടലാസുകൾ പരിശോധിക്കാൻ അധ്യാപകർ എത്താത്തതാണ് വിദ്യാഭ്യാസ വകുപ്പിനെ പ്രതിസന്ധിയിലാക്കുന്നത്. പഴയ പെൻഷൻ പദ്ധതി നടപ്പാക്കണമെന്ന് ആവശ്യപ്പെട്ടാണ് സമരം.

10, 12 ക്ലാസിലെ 70 ലക്ഷത്തോളം കുട്ടികളുടെ ഉത്തരക്കടലാസുകളാണ് പരീക്ഷാ കേന്ദ്രങ്ങളിൽ കെട്ടിക്കിടക്കുന്നത് നാലു ദിവസമായി ഇവ വാങ്ങാനോ മൂല്യനിർണയം നടത്താനോ സമരക്കാർ തയാറായിട്ടില്ല. പത്താം ക്ലാസ് വിദ്യാർഥികളുടെ 50 ലക്ഷം പേപ്പറുകളും പ്ലസ് ടു വിദ്യാർഥികളുടെ 20 ലക്ഷം പേപ്പറുമാണ് പരീക്ഷകേന്ദ്രങ്ങളിലുള്ളത്.

സർക്കാർ അനുഭാവപൂർണമായ നടപടികൾ സ്വീകരിച്ചില്ലെങ്കിൽ ഈ വർഷത്തെ ഫലപ്രഖ്യാപനം വൈകുമെന്നും തങ്ങൾ സമരം തുടരുമെന്നുമാണ് അധ്യാപകരുടെ നിലപാട്. പ്ലസ് ടു റിസൽറ്റ് പ്രഖ്യാപിക്കാൻ വൈകുന്നത് ഉന്നത വിദ്യാഭ്യാസരംഗത്തും പ്രതിസന്ധി സൃഷ്ടിച്ചേക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com